തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സൈനികന്‍ പോലിസിനെ ആക്രമിച്ചു; എസ്‌ഐയുടെ കൈയൊടിഞ്ഞു

അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലിസിനെ ആക്രമിച്ചത്.

Update: 2021-01-18 09:07 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനപരിശോധനയ്ക്കിടെ പോലിസിന് നേരേ സൈനികന്റെ ആക്രമണം. സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലിസ് അറസ്റ്റുചെയ്തു. വാഹനപരിശോധനയ്ക്കിടെ വനിതാ പോലിസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പോലിസ് പറയുന്നു. അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലിസിനെ ആക്രമിച്ചത്.

കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പോലിസിന് നേരേ ഗുണ്ടാസംഘങ്ങളുടെ ആക്രമണമുണ്ടായി. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലിസ് വാഹനം ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരെ ഫോര്‍ട്ട് പോലിസ് അറസ്റ്റുചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Tags:    

Similar News