മകനും ഭാര്യയ്ക്കും കൊവിഡ്; ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനില്‍

തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്.

Update: 2021-04-20 06:19 GMT

തിരുവനന്തപുരം: മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മകന്‍ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയി. അവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Similar News