എ എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
ആരോപണങ്ങള്‍ പിന്‍വലിച്ച് എ എന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വക്കീല്‍ നോട്ടിസ് അയച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി തനിക്ക് വ്യക്തി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെയാണ് സ്പീക്കറുടെ നടപടി. 2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്പീക്കര്‍ക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ എന്‍ രാധാകൃഷ്ണന്റെ ആരോപണം.
ആ ദിവസങ്ങളില്‍ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണന്‍ വക്കീല്‍ നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് എ എന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.