ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി മരിച്ചു

Update: 2019-06-29 20:01 GMT

കരുനാഗപ്പള്ളി: കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. പന്‍മന നടുവത്തുചേരി വാഴയില്‍ വീട്ടില്‍ റഷീദിന്റേയും സാജിദയുടേയും മകന്‍ ഖയിസ് റഷീദാ(18) ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്നുമാണ് ഖയിസ് ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ ഖയിസിനെ വീടിന് സമീപമുള്ള റോഡരുകില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.

പിന്നീട് ചികില്‍സക്കിടെ ഖയിസ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

എസ് എസ് എല്‍ സി, പ്ലസ്സ് ടൂ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചയാളാണ് ഖയിസ്. പത്താം ക്ലാസ്സ് വരെ ബഹ്‌റയിനിലെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു ഖയിസ് പഠിച്ചിരുന്നത്. ചങ്ങനാശ്ശേരി ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളിലായിരുന്നു പ്ലസ്സ്ടു പഠനം. ഉന്നത മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് ഖയിസിനെ മാതാപിതാക്കള്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ ഖയിസിനാകട്ടെ എന്‍ട്രന്‍സിനോട് താല്‍പ്പര്യമില്ലായിരുന്നെന്നും ഡിഗ്രിക്ക് പോകാനായിരുന്നു താല്‍പ്പര്യമെന്നും എന്‍ട്രന്‍സ് പരീശീലന കോഴ്‌സില്‍ ചേര്‍ത്തതില്‍ കടുത്ത നിരാശയുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഹയയാണ് ഖയിസിന്റെ സഹോദരി 

Tags:    

Similar News