നികുതി വെട്ടിച്ച് ബീഡി കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ ബീഡി

ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വിൽപ്പന നടത്തിയതായിട്ടാണ് സൂചന.

Update: 2021-08-07 13:47 GMT

തിരുവനന്തപുരം: നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥർ പിടികൂടി. അഞ്ച് ജില്ലകളിൽ നിന്നായാണ് ഇത്രയും ബീഡികൾ പിടികൂടിയത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി ഏഴ് ജിഎസ്ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് യൂനിറ്റുകളാണ് പരിശോധന നടത്തിയത്.

ആറുമാസത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു റെയ്ഡ്. ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വിൽപ്പന നടത്തിയതായിട്ടാണ് സൂചന.

നാല്പതോളം ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിയ ബീഡി കണ്ടെത്തിയത്. ആ​ഗസ്ത് മൂന്ന് മുതൽ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജിഎസ്‍ടി ഉദ്യോഗസ്ഥർ തെക്കൻ ജില്ലയിൽ പരിശോധന നടത്തിയത്.

Similar News