എല്‍ഡിഎഫ് വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് വിഎസ് അച്യൂതാനന്ദന്‍

Update: 2021-05-02 07:07 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് വിഎസ് അച്യൂതാനന്ദന്‍. അദ്ദേഹത്തിന്റെ ഫേസ് ബുക് കുറിപ്പ്; ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

Tags:    

Similar News