സമസ്ത മദ്‌റസകളില്‍ ഈവര്‍ഷം പരീക്ഷകളില്ല; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കും

പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഇത് ബാധകമാണ്.

Update: 2020-05-27 08:35 GMT
സമസ്ത മദ്‌റസകളില്‍ ഈവര്‍ഷം പരീക്ഷകളില്ല; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കും

ചേളാരി: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സമസ്തയുടെ 1 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഓള്‍ പ്രമോഷന്‍ നല്‍കാന്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഇതുപ്രകാരം ഈവര്‍ഷം പരീക്ഷകളുണ്ടായിരിക്കില്ല.

പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഇത് ബാധകമാണ്. യോഗത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം ടി അബ്ദുല്ല മുസ്‌ല്യാര്‍ സംസാരിച്ചു. 

Tags:    

Similar News