അള്ളാഹുവും മിത്താണെന്ന നിലപാടില്ല; മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുന്നു എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഐഎം വര്‍ഗീയ പ്രചാരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്. ജീര്‍ണ്ണമായ വര്‍ഗീയതയുടെ അങ്ങേയറ്റം.അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വര്‍ഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. വിഷയത്തില്‍ സതീശന്റെയും സുരേന്ദ്രന്റെയും ഒരേ നിലപാട്. സംഘപരിവാര്‍ നിലപാട് വ്യക്തമാണ്. വി ഡി സതീശന്റെ വാക്കുകളില്‍ മുഴുവന്‍ ബിജെപി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ തന്റെ വാക്കുകള്‍ ബന്ധപ്പെടുത്തരുതെന്ന് ശശി തരൂര്‍ വ്യക്തമാക്കി . പ്രധാനമന്ത്രി ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെടുത്തിയതിനെയാണ് എതിര്‍ത്തത്, പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്. മത വിശ്വാസങ്ങളെ ഇതില്‍ കൊണ്ടുവന്നത് ശരിയായില്ല. താന്‍ ഗണപതി വിശ്വാസിയാണെന്നും എല്ലാ ദിവസവും ഗണപതിയെ പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ ഭക്തനായിട്ടാണ് പ്രധാനമന്ത്രിക്കെതിരെ താന്‍ രംഗത്ത് വന്നത്. എന്റെ വിശ്വാസത്തെക്കുറിച്ച് മറ്റൊരാളുടെ പരാമര്‍ശത്തിന്റെ ആവശ്യമില്ല. എല്ലാവരുടെയും മതവിശ്വാസത്തെ ബഹുമാനിക്കണം.മനുഷ്യ ജീവിതത്തില്‍ മതത്തിനും ശാസ്ത്രത്തിനും പരസ്പരം സ്ഥാനമുണ്ട്. സ്പീക്കറുടെ പ്രസംഗം താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.