ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ഒപികള്‍ മാത്രമാണ് മന്ത്രിയെത്തുമ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പത്തനംതിട്ട: രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഇല്ലാതിരുന്നതില്‍ ആശുപത്രി സൂപ്രണ്ടിനെതിരേ നടപടി. തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് സൂപ്രണ്ടിനെതിരേ നടപടിയെടുത്തത്.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ഒപികള്‍ മാത്രമാണ് മന്ത്രിയെത്തുമ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.
ആശുപത്രിയില്‍ നിന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും, ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാറില്ലെന്നും രോഗികള്‍ മന്ത്രിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.