കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി; മരിച്ചത് തിരൂരങ്ങാടി, കുമ്പള, തൃശൂര്‍ സ്വദേശികള്‍
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിമോന്‍ ഹാജി (71), കുമ്പള ആരിക്കാടി സ്വദേശി അബ്ദുര്‍ റഹ്മാന്‍ (70), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് മരിച്ചത്.
മലപ്പുറം/കാസര്‍ഗോഡ്/തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിമോന്‍ ഹാജി (71), കുമ്പള ആരിക്കാടി സ്വദേശി അബ്ദുര്‍ റഹ്മാന്‍ (70), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് മരിച്ചത്. കഴിഞ്ഞയാഴ്ചായണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ന്യൂമോണിയയുമുണ്ടായിരുന്നു. പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികില്‍സ തേടിയത്.
ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദവുമുള്ള ആളായിരുന്നു അബ്ദുള്‍ ഖാദര്‍. പ്ലാസ്മ തെറാപ്പിയടക്കം ചികില്‍സ നല്‍കിയിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അബ്ദുല്‍ ഖാദറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച കാസര്‍ഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുര്‍ റഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്റിബോഡി ടെസ്റ്റിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നതായാണ് വിവരം. ഇതോടെ കാസര്‍ഗോഡ് മാത്രം കൊവിഡ് മരണം അഞ്ചായി. രോഗവ്യാപനം അതിരൂക്ഷമായ കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അഞ്ചിടത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് പള്ളന്‍ റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന വര്‍ഗീസ് രാവിലെയാണ് മരിച്ചത്. പട്ടണത്തില്‍ കൊറിയര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുള്ള മരണവാര്‍ത്ത ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. മകനും ഭാര്യയും കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.