അടിക്കാന്‍ പറഞ്ഞത് ത്രിവര്‍ണം; പൂശിയത് കാവി; ഡിസിസി ഓഫിസിലെ പെയിന്റടി വിവാദത്തിൽ
അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി.
തൃശൂര്‍: കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിന് തൊഴിലാളികള്‍ അടിച്ചത് കാവി പെയിന്റ്. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ പെയിന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ബിജെപി ഓഫിസാണെന്ന് തോന്നുന്ന തരത്തിലായി.
ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി.
നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടാണ് പെയിന്റടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫിസ് പെയിന്റ് ചെയ്ത് മിനുക്കാന്‍ തീരുമാനിച്ചത്.
തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പെയിന്റ് അടിപ്പിച്ചത്. ഇത് വന്‍ അബദ്ധത്തിലും കലാശിക്കുകയായിരുന്നു.