വിദേശരാജ്യങ്ങളില്‍നിന്ന് ഇതുവരെ കോട്ടയത്തെത്തിയത് 224 പേര്‍
കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു
കോട്ടയം: വിവിധ വിദേശരാജ്യങ്ങളില്‍നിന്ന് ഇതുവരെ കോട്ടയം ജില്ലയില്‍ മടങ്ങിയെത്തിയത് 224 പേര്‍. 12 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായാണ് ഇവര്‍ എത്തിയത്. ഇതില്‍ 64 ഗര്‍ഭിണികളും 10 വയസിനു താഴെയുള്ള 13 കുട്ടികളും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ച യുവതിയും കുട്ടിയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പ്രസവസംബന്ധമായ ചികില്‍സയ്ക്കായി ഒരു ഗര്‍ഭിണിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവരില്‍ 105 പേര്‍ സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണകേന്ദ്രങ്ങളിലും 116 പേര്‍ ഹോം ക്വാറന്റൈനിലുമാണ്. കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു
അവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവുംവില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇളവുകള്‍ ഇന്ന് മുതലാണ് നിലവില്‍ വന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലെത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തുതുടങ്ങിയ ദിവസം മുതല്‍ ഇന്ന് രാത്രി 7.30 വരെയുള്ള കണക്കാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.
ചെക്ക്‌പോസ്റ്റുകള്‍ കടന്നവര്‍ -2065
ഇതുവരെ നല്‍കിയ പാസുകള്‍-3180
ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍- 1064
വിവിധ ചെക്ക് പോസ്റ്റുകളിലൂടെ വന്നവര്‍
ആര്യങ്കാവ്-158
ഇഞ്ചിവിള55
കുമളി-729
മഞ്ചേശ്വരം-273
മുത്തങ്ങ-102
വാളയാര്‍- 748