ഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍
പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ ആയിരുന്നു. കൂറ്റനാട്‌വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
തൃശ്ശൂര്‍: ഏഴു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയില്‍. തൃത്താല പോലിസാണ് ഇയാളെ പിടികൂടിയത്. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി സിറാജുദ്ദീന്‍ (30) ആണ് പിടിയിലായത്. ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ ആയിരുന്നു. കൂറ്റനാട്‌വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലിസ് നടപടികള്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കി ഒറ്റപ്പാലം ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.