കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; ഉദുമ എംഎല്‍എയ്‌ക്കെതിരേ പ്രിസൈഡിങ് ഓഫിസര്‍

പോളിങ് തുടങ്ങി വോട്ടര്‍മാരുടെ രേഖ പരിശോധിക്കുന്നതില്‍നിന്നും തന്നെ സിപിഎമ്മിന്റെ പോളിങ് ഏജന്റുമാര്‍ തടഞ്ഞു. നിങ്ങള്‍ പ്രിസൈഡിങ് ഓഫിസറുടെ കസേരയിലിരുന്നാല്‍ മതി, ഒന്നാം പോളിങ് ഓഫിസര്‍ രേഖ പരിശോധിച്ചുകൊള്ളുമെന്ന് സ്ഥലത്തെത്തിയ എംഎല്‍എയും താക്കീത് ചെയ്തു.

Update: 2021-01-08 11:09 GMT

കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പ്രിസൈഡിങ് ഓഫിസര്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം എംഎല്‍എയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രസൈഡിങ് ഓഫിസറായ കാര്‍ഷിക സര്‍വകലാശാല അധ്യാപകന്‍ ഡോ.കെ എം ശ്രീകുമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ ടിഒകെഎയുവിന്റെ പീലിക്കോട് യൂനിറ്റ് പ്രസിഡന്റുകൂടിയാണ് ശ്രീകുമാര്‍. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് സ്‌കൂള്‍ കിഴക്കേ ഭാഗം വാര്‍ഡിലായിരുന്നു ശ്രീകുമാറിന് തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ മണികണ്ഠന്‍, കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്നായിരുന്നു കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഭീഷണി. സംഭവത്തിന് സാക്ഷിയായി പോലിസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോളിങ് തുടങ്ങുന്നതിന് മുമ്പ് ഏജന്റുമാരെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍തന്നെ അപകടം മണത്തിരുന്നു. ഇവിടെ സിപിഎമ്മിന് മാത്രമേ ഏജന്റുമാരുള്ളൂ. കഴിഞ്ഞതവണ 94 ശതമാനം പോളിങ് നടന്ന പ്രദേശമാണ്. ഇത്തവണയും അത്രയും ഉയര്‍ന്ന പോളിങ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് വച്ച് വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണെന്നും അത് ഭംഗിയായി ചെയ്യുമെന്നും മറുപടി നല്‍കി. അത് നമ്മള്‍ക്ക് കാണാമെന്നായിരുന്നു പോളിങ് ഏജന്റിന്റെ പ്രതികരണം. പോളിങ് തുടങ്ങി വോട്ടര്‍മാരുടെ രേഖ പരിശോധിക്കുന്നതില്‍നിന്നും തന്നെ സിപിഎമ്മിന്റെ പോളിങ് ഏജന്റുമാര്‍ തടഞ്ഞു. നിങ്ങള്‍ പ്രിസൈഡിങ് ഓഫിസറുടെ കസേരയിലിരുന്നാല്‍ മതി, ഒന്നാം പോളിങ് ഓഫിസര്‍ രേഖ പരിശോധിച്ചുകൊള്ളുമെന്ന് സ്ഥലത്തെത്തിയ എംഎല്‍എയും താക്കീത് ചെയ്തു.

സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് വോട്ടുചെയ്യാനെത്തിയ യുവാവിനോടും യുവതിയോടും രേഖ ചോദിച്ചപ്പോള്‍ അവര്‍ ബഹളംവച്ചു. സിപിഎം എന്താണെന്നു നിനക്കറിയില്ല. നീ ജീവനോടെ പോവില്ല, നിന്നെ ഞങ്ങള്‍ വച്ചേക്കില്ല. വലിയ ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായെന്ന് അറിയില്ലേ എന്നൊക്കെ പറഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞപ്പോഴും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തനിക്കെതിരേ വെല്ലുവിളിയുണ്ടായി. ഏജന്റുമാര്‍ ബഹളംവച്ചപ്പോള്‍ വോട്ടുചെയ്യാന്‍ സമ്മതിക്കേണ്ടിവന്നുവെന്നും കെ എം ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം

(ഡോ. കെ. എം. ശ്രീകുമാർ, പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല )

(പാർട്ടി...

Posted by K.M. Sreekumar on Thursday, 7 January 2021

Tags:    

Similar News