സ്വപ്‌ന ദുരുഹ വ്യക്തിത്വമെന്ന് ശിവശങ്കറിനറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; ശിവശങ്കറിനെ ചോദ്യം ചെയ്യണം
പ്രളയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബര്‍ 17 മുതല്‍ 2018 ഒക്ടോബര്‍ 21 വരെ നടത്തിയ യുഎഇ സന്ദര്‍ശന സമയത്ത് ഇരുവരും യുഎഇയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ എന്‍ഫോഴ്‌സമെന്റിന്റെ ആവശ്യപ്രകാരം രണ്ടു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു.
കൊച്ചി:ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ദുരഹതയുള്ള വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്.കോടതിയില്‍ നല്‍കിയ റിപോര്‍ടിലാണ് ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയത്.സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ രണ്ടു ദിവസത്തേക്ക് കൂടി കോടതി എന്‍ഫോഴ്‌സമെന്റിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യലില്‍ ശിവശങ്കറുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായും എന്‍ഫോഴ്‌സമെന്റ് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴസ്‌മെന്റ് കോടതിയെ അറിയിച്ചു.പ്രളയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബര്‍ 17 മുതല്‍ 2018 ഒക്ടോബര്‍ 21 വരെ നടത്തിയ യുഎഇ സന്ദര്‍ശന സമയത്ത് ഇരുവരും യുഎഇയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
സ്വപ്‌ന സുരേഷിന് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ അവര്‍ ഒളിവില്‍ പോകുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യും.ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, പി എസ് സരിത് എന്നിവരെ നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്്‌മെന്റ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മൂന്നു പ്രതികളെയും രണ്ടു ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡിയില്‍ വിട്ടത്.