വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ല; പരിശോധനാഫലം

അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പോലിസ് ജോമോന്റെ രക്തം വിശദ പരിശോധനക്ക് അയച്ചിരുന്നു.

Update: 2022-10-20 04:46 GMT

കൊച്ചി: വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പോലിസ് ജോമോന്റെ രക്തം വിശദ പരിശോധനക്ക് അയച്ചിരുന്നു. അതേസമയം ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അപകടശേഷം ഒളിവില്‍ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പോലിസ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം ഒമ്പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

Similar News