വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസില്‍ സിബിഐ അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളായ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

Update: 2022-01-05 13:40 GMT

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിവാത്ത കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളായ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

13 വയസുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസുള്ള ഇളയ കുട്ടിയെ 2014 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതികളാണ് ഇരുവരും. കേസ് മുന്‍പു പരിഗണിച്ചപ്പോള്‍ കുറ്റപത്രം എത്ര സമയത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നു വ്യക്തമാക്കണമെന്നു സിബിഐയോട് ഹൈക്കോടി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോല്‍ കുറ്റപത്രം സമര്‍പ്പിച്ച വിവരം സിബിഐ കോടതിയെ അറിയിച്ചു.

പാലക്കാട് പോക്‌സോ കോടതി വലിയ മധു ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാറും മരിച്ച പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയില്‍ ഹരജികള്‍ നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ച കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ്  റദ്ദാക്കി. പുനര്‍വിചാരണ നടത്താനും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടാല്‍ തുടരന്വേഷണം അനുവദിക്കാനും പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. തുടര്‍ന്ന് സിബിഐയാണ് തുടരന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായാണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്.

Tags:    

Similar News