പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റിൽ

പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി.

Update: 2022-08-09 14:00 GMT

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോ​ഗർ അറസ്റ്റിൽ. കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാൾ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്‌സൈസ് പിടികൂടിയത്.

പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കല്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇയാളെ കോടതിയിൽ ഹാജരാക്കും. പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. 

Similar News