കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28267 ആയി.
27499 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 600 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 523 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ സ്വദേശികള്‍ 10 പേര്‍, മേപ്പാടി 9 പേര്‍, നെന്മേനി 8 പേര്‍, പനമരം 7 പേര്‍, തവിഞ്ഞാല്‍, അമ്പലവയല്‍ 4 പേര്‍ വീതം, കല്‍പ്പറ്റ, വെങ്ങപ്പള്ളി, മാനന്തവാടി, ബത്തേരി 2 പേര്‍ വീതം, എടവക, കോട്ടത്തറ, വൈത്തിരി, വെള്ളമുണ്ട, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഗോവയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയും, ബംഗളൂരുവില്‍നിന്ന് വന്ന മുട്ടില്‍ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.
35 പേര്‍ക്ക് രോഗമുക്തി
നെന്മേനി സ്വദേശികള്‍ 2 പേര്‍, തിരുനെല്ലി, മാനന്തവാടി, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികില്‍സയിലായിരുന്ന 30 പേരുമാണ് രോഗമുക്തി നേടിയത്.
257 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 257 പേരാണ്. 218 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് ഇന്ന് 972 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 308913 സാംപിളുകളില്‍ 306790 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 278523 നെഗറ്റീവും 28267 പോസിറ്റീവുമാണ്.