മുട്ടില്‍ മരം കൊള്ള: മുന്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

കേസിലെ പ്രതികളായ ആന്റോ,ജോസ്‌കുട്ടി, റോജി എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്

Update: 2021-06-11 11:12 GMT

കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ മുന്‍ കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കി.കേസിലെ പ്രതികളായ ആന്റോ,ജോസ്‌കുട്ടി, റോജി എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്.മരം മുറിച്ചത് റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണെന്നും ് ഉദ്യോസ്ഥരെ മുന്‍കൂട്ടി അറിയിച്ചിട്ടാണ് മരം മുറിച്ചത്. തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുള്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തങ്ങളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇവര്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മരകൊള്ള കേസില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേസിലെ പ്രതികളിലൊരാളായ ആന്റോ ഹൈക്കോടതിയെ സമീപിച്ചരുന്നുവെങ്കിലും കോടതി ഇത് നിരസിച്ചിരുന്നു.കേസില്‍ കുടുതല്‍ വാദത്തിനായി രണ്ടാഴ്ചയ്ക്കു ശേഷം ഹരജി പരിഗണിക്കാനായി കോടതി മാറ്റുകയും ചെയ്തിരുന്നു.കേസ് നിലനില്‍ക്കുന്നതല്ലെന്നും നിയമപരമായി യാതൊരു തടസങ്ങളുമില്ലാത്ത പട്ടയഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചതെന്നുമായിരുന്നു ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചത്.

ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വന്‍തോതില്‍ മരം മുറിച്ചതെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.ഉന്നത ബന്ധമുള്ള കേസാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. റവന്യു ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം തുടരമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.ഇതിനു പിന്നാലെയാണ് പ്രതികള്‍ ഇപ്പോള്‍ മുന്‍ കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്

Tags:    

Similar News