മുട്ടില്‍ മരം കൊള്ള: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്തു സംരക്ഷിത മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റിയതു സംബന്ധിച്ചു സംസ്ഥാനത്തുള്ള അന്വേഷണ സംഘം അന്വേഷിച്ചാല്‍ വസ്തുത പുറത്തുകൊണ്ടുവരാനാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Update: 2021-06-14 15:51 GMT

കൊച്ചി: വയനാട് മുട്ടില്‍ മരംകൊള്ള അടക്കം പട്ടയ ഭൂമിയിലെ അനധികൃത മരംമുറിക്കല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പി പുരുഷോത്തമന്‍ ആണ് ഹരജി നല്‍കിയത്.സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്തു സംരക്ഷിത മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റിയതു സംബന്ധിച്ചു സം്സ്ഥാനത്തുള്ള അന്വേഷണ സംഘം അന്വേഷിച്ചാല്‍ വസ്തുത പുറത്തുകൊണ്ടുവരാനാകില്ല.സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തെ ഉന്നത രാഷ്ട്രീയ നേതൃത്വമുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു അട്ടിമറിക്കാനിടയായേക്കുമെന്നു ഹരജിയില്‍ പറയുന്നു.

സത്യം പുറത്ത് കൊണ്ടുവരുന്നതിനു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു. വനം വകുപ്പ് നടത്തുന്ന കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കേസില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത്വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെടുന്നു.

Tags:    

Similar News