സ്‌കുളില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: വിദ്യാര്‍ഥിനിക്ക് യഥാസമയം ചികില്‍സ നല്‍കുന്നതില്‍ അധ്യാപകരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍
കേസില്‍ ആരോപണ വിധേയരായ അധ്യാപകരായ സി വി ഷജില്‍ ,കെ കെ മോഹനന്‍ ,താലുക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജെസ്സി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് അധ്യാപകരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതതന്നെ പാമ്പ് കടിച്ചെന്നും പാമ്പിന്റെ വാല് കണ്ടെന്നും വിദ്യാര്‍ഥിനി ഷഹ്‌ല പറഞ്ഞിട്ടും അധ്യാപകര്‍ ചികില്‍സ നല്‍കാന്‍ ശ്രമിച്ചില്ല. ചില അധ്യാപകരും വിദ്യാര്‍ഥികളും ഷഹ്‌ലയെ ആശുപത്രിയിലാക്കമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധ്യാപകന്‍ തടഞ്ഞെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു
കൊച്ചി : സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കുള്ളില്‍പാമ്പ് കടിയേറ്റു മരിച്ച വിദ്യാര്‍ഥിനിക്ക് യഥാസമയം ചികില്‍സ നല്‍കുന്നതില്‍ അധ്യാപകരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍. കേസില്‍ ആരോപണ വിധേയരായ അധ്യാപകരായ സി വി ഷജില്‍ ,കെ കെ മോഹനന്‍ ,താലുക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജെസ്സി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് അധ്യാപകരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതതന്നെ പാമ്പ് കടിച്ചെന്നും പാമ്പിന്റെ വാല് കണ്ടെന്നും വിദ്യാര്‍ഥിനി ഷഹ്‌ല പറഞ്ഞിട്ടും അധ്യാപകര്‍ ചികില്‍സ നല്‍കാന്‍ ശ്രമിച്ചില്ല.
ചില അധ്യാപകരും വിദ്യാര്‍ഥികളും ഷഹ്‌ലയെ ആശുപത്രിയിലാക്കമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധ്യാപകന്‍ തടഞ്ഞെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സ്വന്തം കുഞ്ഞിനാണ് ഇങ്ങനെയൊരു അത്യാഹിതം ഉണ്ടായതെങ്കില്‍ ഇവര്‍ ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു. രക്ഷിതാവ് വന്നിട്ട് ആശുപതിയില്‍ കൊണ്ടു പൊയ്ക്കോളുമെന്ന് ഈ അധ്യാപകന്‍ പറഞ്ഞെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ആശുപത്രിയില്‍ ആവശ്യത്തിന് പ്രതിവിഷം ഉണ്ടൊയിരുന്നുവെന്ന് നേഴ്സിന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്ര അളവ് പ്രതിവിഷം ഉണ്ടായിരുന്നു, പ്രതിവിഷം ഡോക്ടര്‍ക്ക് പെട്ടെന്ന് ലഭ്യമായുമായിരുന്നോ, ആശുപത്രിയില്‍ എന്തൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്നീ കാര്യങ്ങളില്‍ റിപോര്‍ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി . കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.