വയനാട് സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: മൂന്‍ കൂര്‍ ജാമ്യം തേടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഹൈക്കോടതിയില്‍
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയിയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ചികില്‍സയില്‍ വീഴ്ച ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുള്ളത് . ചികില്‍സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലന്നും ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചികില്‍സ നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സാ സൗകര്യങ്ങള്‍ ഇല്ല.ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നാല്‍ കഴിയുന്ന ചികില്‍സ നല്‍കി. പാമ്പ് തന്നെയാണോ കടിച്ചതെന്ന കാര്യത്തില്‍ വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.അധ്യാപകര്‍ കുട്ടിയെ വൈകിയാണ് ആശുപതിയില്‍ എത്തിച്ചത് .വിശദ പരിശോധനയില്‍ പാമ്പ് കടിയേറ്റതാണന്ന് വ്യക്തമായി.ചികില്‍സ നിര്‍ദേശിക്കുകയും ചെയ്തു
കൊച്ചി: സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ചികില്‍സയില്‍ വീഴ്ച ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുള്ളത് . ചികില്‍സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലന്നും ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചികില്‍സ നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സാ സൗകര്യങ്ങള്‍ ഇല്ല.ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നാല്‍ കഴിയുന്ന ചികില്‍സ നല്‍കി. പാമ്പ് തന്നെയാണോ കടിച്ചതെന്ന കാര്യത്തില്‍ വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.അധ്യാപകര്‍ കുട്ടിയെ വൈകിയാണ് ആശുപതിയില്‍ എത്തിച്ചത് .വിശദ പരിശോധനയില്‍ പാമ്പ് കടിയേറ്റതാണന്ന് വ്യക്തമായി.ചികില്‍സ നിര്‍ദേശിക്കുകയും ചെയ്തു.
ആശുപത്രിയില്‍ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ല .പത്ത് സാമ്പിള്‍ വേണ്ടിടത്ത് ആറെണ്ണമേ ഉണ്ടായിരുന്നുള്ളു . ആശുപത്രിയില്‍ പീഡിയാട്രിക് വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ല . മുതിര്‍ന്നവര്‍ക്കുള്ള രണ്ട് വെന്റിലേറ്റര്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന ക്ഷമമായിരുന്നില്ല. ഇക്കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെന്നും ആന്റിവെനം നല്‍കാന്‍ രക്ഷിതാവിന്റെ അനുമതി തേടിയെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ രക്ഷിതാവ് അനുമതി നല്‍കിയില്ലന്നും ഡോക്ടര്‍ ഹരജിയില്‍ വ്യക്തമാക്കി . തന്റെ ഭാഗത്ത് വീഴ്ച ഇല്ലന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ഹരജിയില്‍ പറയുന്നു. ഹരജി നാളെ പരിഗണിക്കും. അധ്യാപകരായ കെ കെ മോഹനനും സി വി ഷജിലും കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നു.ഇതില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.