വയനാട്ടില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: മൂന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് തക്ക സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചതില്‍ ആരോപണം നേരിടുന്ന പ്രധാന അധ്യാപകന്‍ കെ കെ മോഹനന്‍ ,മറ്റൊരധ്യാപകനായ സി വി ഷജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത് .
കൊച്ചി: വയനാട്ടില്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് തക്ക സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചതില്‍ ആരോപണം നേരിടുന്ന പ്രധാന അധ്യാപകന്‍ കെ കെ മോഹനന്‍ ,മറ്റൊരധ്യാപകനായ സി വി ഷജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത് . വിദ്യാര്‍ഥിനിയായ ഷഹ്‌ല ഷെറിന്‍ മരിക്കാനിടയായത് അധ്യാപകരുടെ അലംഭാവവം മൂലമാണെന്നാണ് ആരോപണം. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ മൊഴിയും ഉണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.