രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപം; പോലിസില്‍ പരാതി
ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയെ ആര്‍എസ്എസ് പക്ഷത്തു നില്‍ക്കുന്ന ആളായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് അപകീര്‍ത്തികരവും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കലുമാണെന്ന് പരാതിയില്‍ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് കൗണ്‍സില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും വയനാട് ലോക്‌സഭാംഗവുമായ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സിറ്റി പോലിസ് കമ്മിഷണര്‍ക്കും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനും കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പരാതി നല്‍കി. ഐ ടി ആക്ടിലെ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയെ ആര്‍എസ്എസ് പക്ഷത്തു നില്‍ക്കുന്ന ആളായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് അപകീര്‍ത്തികരവും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കലുമാണെന്ന് പരാതിയില്‍ പറഞ്ഞു.