ലോക്ക് ഡൗൺ ലംഘനം; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

കഴിഞ്ഞ ദിവസം പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കാതെ കുട്ടികളെ പങ്കെടുപ്പിച്ചെന്നാണ് പരാതി.

Update: 2020-04-28 06:15 GMT

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിജിപിക്ക് പരാതി നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. കുട്ടികളുടെ കൈയിലുള്ള സ്വകാര്യ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങിയ ചടങ്ങിനെ സംബന്ധിച്ചാണ് പരാതി. 

കഴിഞ്ഞ ദിവസം പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കാതെയാണ് കുട്ടികളെ പങ്കെടുപ്പിച്ചതെന്നാണ് പരാതി. ലോക്ക് ഡൗൺ നിയമവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളും ലംഘിച്ച് ആളുകൾ പങ്കെടുത്തു. പരിധിക്ക് പുറത്തുള്ള കുട്ടികളേപ്പോലും സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ചടങ്ങിൽ പങ്കെടുപ്പിച്ചു. ഈ ചടങ്ങിൽ സാലറി കട്ട് ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. 

കേരളത്തിൽ മറ്റ് പലയിടത്തും ലോക്ക് ഡൗൺ ലംഘനങ്ങളുടെ പേരിൽ പൊതുപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനാൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു. 

Tags:    

Similar News