ബിജെപി പ്രവർത്തകന് വെട്ടേറ്റു

Update: 2020-09-04 03:23 GMT

പത്തനംതിട്ട: ബിജെപി പ്രവർത്തകനായ പുറമറ്റം വരിക്കാപ്പള്ളി അശോക് കുമാറി (37) നെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിചയമുള്ള ഒരാൾ വന്ന് വിളിച്ചപ്പോൾ പുറത്തേക്കുചെന്ന അശോക് കുമാർ സായുധസംഘത്തെക്കണ്ട് തിരിച്ചോടി അടുത്ത വീട്ടിൽകയറി. അവിടെയെത്തിയവർ തലയിൽ വെട്ടി. തടയാൻ ശ്രമിക്കുന്നതിനിടെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരെ പ്രതികളാക്കി കോയിപ്രം പോലീസ് കേസെടുത്തു. ഇവർ ഡി.വൈ.എഫ്.ഐക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. എസ്.ഐ രാകേഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

ഉത്രാടരാത്രിയിൽ പുറമറ്റം കവലയിൽ വിശ്വഹിന്ദു പരിഷത്ത് ഇരവിപേരൂർ സെക്രട്ടറി സുരേന്ദ്രനെയും കുടുംബത്തെയും കൈയേറ്റം ചെയ്തിരുന്നു. ഇത് സംബന്ധിച്ച പരാതിയിലും കേസെടുത്തിട്ടുണ്ട്.

Similar News