അമേരിക്കയില്‍ 20.45 ലക്ഷം കൊവിഡ് ബാധിതര്‍; ലോകത്ത് 24 മണിക്കൂറിനിടെ 1.21 ലക്ഷം പോസിറ്റീവ് കേസുകള്‍
ആകെ 73,23,761 പേര്‍ക്കാണ് ലോകരാജ്യങ്ങളിലായി കൊവിഡ് ബാധിച്ചിരിക്കുന്നത്. 4,13,731 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,03,893 പേരാണ് രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയത്.
വാഷിങ്ടണ്‍: ആഗോളതലത്തില്‍ ആശങ്കപരത്തി കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത് 1,21,751 പേര്‍ക്കാണ്. 4,763 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓരോ ദിവസം കഴിയുന്തോറും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ 73,23,761 പേര്‍ക്കാണ് ലോകരാജ്യങ്ങളിലായി കൊവിഡ് ബാധിച്ചിരിക്കുന്നത്. 4,13,731 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,03,893 പേരാണ് രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയത്.
33,06,137 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 54,023 പേരുടെ നില ഗുരുതരവുമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും അമേരിക്കയില്‍ രോഗികളുടെ എണ്ണം അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ഭിതിക്കിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയശേഷം രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 20,45,549 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗമാണ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് എത്തിയത്.
1,14,148 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,056 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,093 മരണങ്ങളും ഒരുദിവസത്തിനിടെയുണ്ടായി. അമേരിക്കയില്‍ ഇതുവരെ 7,88,862 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 11,42,539 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,952 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇപ്രകാരമാണ്. ന്യൂയോര്‍ക്ക്-4,00,660, ന്യൂജഴ്‌സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോര്‍ണിയ-1,37,034, മസാച്യുസെറ്റ്‌സ്-1,03,889, പെന്‍സില്‍വേനിയ-80,961, ടെക്‌സസ്-78,997, മിഷിഗണ്‍-64,998, ഫ്‌ളോറിഡ-66,000, മെരിലാന്‍ഡ്-58,904, ജോര്‍ജിയ-53,249, വിര്‍ജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190. മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍.
ന്യൂയോര്‍ക്ക്-30,603, ന്യൂജഴ്‌സി-12,369, ഇല്ലിനോയിസ്-6,018, കാലഫോര്‍ണിയ-4,772, മസാച്യുസെറ്റ്‌സ്-7,408, പെന്‍സില്‍വേനിയ-6,086, ടെക്‌സസ്-1,892, മിഷിഗണ്‍-5,943, ഫ്‌ളോറിഡ-2,769, മെരിലാന്‍ഡ്-2,811, ജോര്‍ജിയ-2,285, വിര്‍ജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും കണക്കുകള്‍ ഇപ്രകാരമാണ്. ആകെ രോഗികള്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 7,42,084 (38,497), റഷ്യ- 4,85,253 (6,142), യുകെ- 2,89,140 (40,883), സ്‌പെയിന്‍- 2,89,046 (27,136), ഇന്ത്യ- 2,76,146 (7,750), ഇറ്റലി- 2,35,561 (34,043), പെറു- 2,03,736 (5,738), ജര്‍മനി- 1,86,516 (8,831), ഇറാന്‍- 1,75,927 (8,425), തുര്‍ക്കി- 1,72,114 (4,729), ഫ്രാന്‍സ്- 1,54,591 (29,296), ചിലി- 1,42,759 (2,283).