പാക് ജയിലില്‍ കഴിയുന്നത് 537 ഇന്ത്യക്കാര്‍
54 പൗരന്‍മാരും 483 മല്‍സ്യത്തൊഴിലാളികളുമാണ് പാക് ജയിലുകളിലുള്ളത്.
ഇസ്‌ലാമാബാദ്: 537 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്ന വിവരം പുറത്തുവിട്ട് പാകിസ്താന്‍. 54 പൗരന്‍മാരും 483 മല്‍സ്യത്തൊഴിലാളികളുമാണ് പാക് ജയിലുകളിലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ 2008 മെയില്‍ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് ജയില്‍വാസം അനുഭവിക്കുന്നവരുടെ പട്ടിക പുറത്തുവിടാന്‍ ധാരണയായത്.
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയിരിക്കുന്നത്. 2008 മെയ് 21ലാണ് ജയില്‍വാസം അനുഭവിക്കുന്നവരുടെ പട്ടിക പുറത്തുവിടണമെന്ന് രാജ്യങ്ങള്‍ ധാരണയിലെത്തിയത്. ഇതുപ്രകാരം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിവരങ്ങള്‍ കൈമാറണം. ജനുവരിയിലും ജൂലൈ മാസത്തിലുമാണ് വിവരങ്ങള്‍ കൈമാറേണ്ടത്. ഇന്ത്യ നല്‍കേണ്ട വിവരം ഇതിനോടകം പാക് ഹൈക്കമ്മീഷനിലേക്ക് കൈമാറിയിട്ടുണ്ട്.