ലോകത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി ആറാം തവണയും സ്വന്തമാക്കി അബുദബി; ദുബയും ഷാര്‍ജയും ആദ്യ പത്തില്‍
ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈ സര്‍വ്വേ നടന്നത്.
ഗാലപ്പിന്റെ 2021ലെ ഗ്ലോബല്‍ ലോ ആന്റ്് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലും 95% താമസക്കാരും രാജ്യത്തിന്റെ ആ സുരക്ഷയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. 93 ശതമാനം പേര്‍ തിരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്ത് എത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്.
94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനം ആക്കിയാണ് സൂചിക തയ്യാറാക്കിയത്. എന്നാല്‍, നാലാം സ്ഥാനത്ത് ഷാര്‍ജയും എട്ടാം സ്ഥാനം ദുബയിയും കരസ്ഥമാക്കി.
കുറ്റകൃത്യം, കവര്‍ച്ച ചെയ്യപ്പെടുമോ എന്ന ഭയം, മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ കാര്യത്തില്‍ അബുദബി വളരെ താഴ്ന്ന സ്ഥാനത്താണ്. 2009ല്‍ സ്ഥാപിതമായ, വിവരങ്ങള്‍ പങ്കിടാനും താരതമ്യം ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു സഹകരണ ഓണ്‍ലൈന്‍ ഡാറ്റാബേസാണ് Numbeo.
അതിനിടെ, രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ താമസക്കാര്‍ക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ അടുത്തിടെ ഒന്നാമതെത്തി. ഗാലപ്പിന്റെ 2021 ലെ ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടില്‍ ഏകദേശം 95% നിവാസികള്‍ രാജ്യത്തിന്റെ സുരക്ഷയെ സാധൂകരിച്ചു.