ഷെയ്ഖ് ഹസീനയുടെ തുടര്‍യാത്ര വ്യക്തമാക്കാതെ കേന്ദ്രം; ബംഗ്ലാദേശ് സംഭവങ്ങളില്‍ ഇന്ത്യയ്ക്ക് മൗനം

ബ്രിട്ടനില്‍ അഭയം ഉറപ്പാകുംവരെ ഇന്ത്യയില്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Update: 2024-08-06 05:20 GMT

ധക്ക: ബംഗ്ലാദേശിലെ സംഭവങ്ങളില്‍ മൗനം തുടര്‍ന്ന് ഇന്ത്യ. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം ഇതു വരെ നല്‍കിയിട്ടില്ല. ഷെയ്ഖ് ഹസീനയുടെ തുടര്‍യാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്കും പങ്ക് എന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അതേ സമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന് നൊബെല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടു.

ബംഗ്ലദേശില്‍ നിലവില്‍ വ്യാപക കൊള്ളയും കൊലയും നടക്കുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. പാര്‍ലമെന്റ് പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ നേതാവ് ബീഗം ഖാലിദാസിയയെ ജയിലില്‍ നിന്ന് മോചിപ്പിക്കും. ബ്രിട്ടനില്‍ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


Tags:    

Similar News