ഹോങ്കോങ്: സര്‍ക്കാറിനെതിരേ പ്രതിഷേധം ശക്തമായതോടെ ഹോങ്കോങ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിക്കാന്‍ തുടങ്ങിയത്. ഇത് രണ്ടാം ദിവസമാണ് ഹോങ്കോങ് വിമാനത്താവളത്തിലെ സര്‍വീസ് റദ്ദാക്കുന്നത്.
ഇന്നലെ മാത്രം 160ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഹോങ്കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഴ്ചകളായി ഇവിടെ പോലിസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോഭം നടത്തുന്നത്. ഇതോടെയാണ് അധികൃതര്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റദ്ദാക്കിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സര്‍വീസാണ് ആയിരത്തോളം പേരുടെ പ്രക്ഷോഭത്തോടെ പൂര്‍ണമായി തടസ്സപ്പെട്ടത്. സര്‍ക്കാര്‍ കുറ്റവാളി കൈമാറ്റ ബില്‍ റദ്ദാക്കിയെങ്കിലും ചൈനയില്‍ നിന്ന് ആവശ്യമായ സ്വാതന്ത്ര്യം വേണമെന്നാണ് ജനാധിപത്യവാദികളുടെ ആവശ്യം. ചൈനക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ഇതെന്നാണ് ജനങ്ങളുടെ വാദം.