ഹൂത്തി ഡ്രോണ്‍ ആക്രമണം; അഞ്ച് യമനി സൈനികര്‍ കൊല്ലപ്പെട്ടു, സൈനിക മേധാവിക്ക് പരിക്ക്

യമനി ഇന്റലിജന്‍സ് സര്‍വീസ് മേധാവി മുഹമ്മദ് സാലിഹ് താമ, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ജവാസ്, ലാഹിജ് പ്രവിശ്യാ ഗവര്‍ണര്‍ അഹ്മദ് അല്‍തുര്‍ക്കി തുടങ്ങിയവര്‍ പരിക്കേറ്റവരില്‍പ്പെടുന്നു.

Update: 2019-01-10 18:05 GMT

സന്‍ആ: ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് യമനി സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ സൈനിക മേധാവി ഉള്‍പ്പെടെ നിരവധി സൈനികര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച്ച അല്‍അനദ് സൈനിക താവളത്തില്‍ നടന്ന സൈനിക പരേഡിനിടെയുണ്ടായ ആക്രമണത്തില്‍ 20ഓളം സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

യമനി ഇന്റലിജന്‍സ് സര്‍വീസ് മേധാവി മുഹമ്മദ് സാലിഹ് താമ, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ജവാസ്, ലാഹിജ് പ്രവിശ്യാ ഗവര്‍ണര്‍ അഹ്മദ് അല്‍തുര്‍ക്കി തുടങ്ങിയവര്‍ പരിക്കേറ്റവരില്‍പ്പെടുന്നു. സൈനിക മേധാവി അബ്ദുല്ല അല്‍നഖീയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുമെന്ന് ഹൂത്തി വക്താവ് അബ്ദുല്‍ ഗുദ്ദൂസ് അല്‍ ഷഹരി അല്‍ജസീറയോട് പറഞ്ഞു. 

Tags:    

Similar News