തകര്‍ന്ന ചൈനീസ് വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
ബെയ്ജിങ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് 132 യാത്രക്കാരുമായി പറക്കുകയായിരുന്ന എംയു 5735 വിമാനം മലയോരത്ത് തകര്‍ന്നുവീണത്. വിമാനത്തിന്റെ 36,000ലധികം ഭാഗങ്ങളാണ് കണ്ടെത്തിയത്. രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാവൂ എന്ന് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സുരക്ഷ മേധാവി സു താവോ പറഞ്ഞു. കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ശ്രമം തുടരുകയാണ്.15,000 പേരാണ് തിരച്ചില്‍ ദൗത്യം നടത്തുന്നത്. 28 വര്‍ഷത്തിനിടെ ചൈനയിലുണ്ടാവുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്.