രാമല്ല: ബര്‍ഗൂതി സഹോദരങ്ങളായ സലേഹ് അല്‍ ബര്‍ഗൂതിയുടെയും അസെം അല്‍ ബര്‍ഗൂതിയുടെയും വീടുകള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ അനുമതി. ഇരുവരുടെയും അപ്പീലുകള്‍ നിരസിച്ച് വീടുകള്‍ തകര്‍ക്കാനുള്ള അനുമതി കൈമാറിയതായി ഇസ്രായേല്‍ സേനയ്ക്കു വേണ്ടി അവിഷെ അഡ്രായ് പറഞ്ഞു. ഒഫ്‌റയ്ക്കു സമീപമുണ്ടായ വെടിവയ്പില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഈസ്റ്റ് രാമല്ലയിലെ ഗിവാത് അസാഫിനടുത്തു രണ്ടാമതും ആക്രമണം നടത്താനുള്ള നീക്കത്തിനിടെ ഇവരിലൊരാളായ അസെം അല്‍ ബര്‍ഗൂതിയെ സൈന്യം പിടികൂടി അറസ്റ്റ് ചെയ്‌തെന്നാണ് അവകാശപ്പെടുന്നത്. ഇതിനുപിറ്റേന്ന് സഹോദരന്‍ സലേഹ് അല്‍ ബര്‍ഗൂതിയെ കാണാതാവുകയായിരുന്നു.