അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്യന്‍ നീല്‍സെന്‍ രാജിവച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്യന്‍ നീല്‍സെന്‍ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെക്കുറിച്ചും ട്രംപുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കിര്‍സ്റ്റ്യന്‍ നീല്‍സെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. നീല്‍സന്റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായ കെവിന്‍ മഗ്അലീനന് താല്‍ക്കാലിക ചുമതല നല്‍കിയതായും ട്രംപ് വ്യക്തമാക്കി.
അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ മെക്‌സിക്കന്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ സന്ദര്‍ശിച്ച ട്രംപ് കുടിയേറ്റ വിഷയത്തില്‍ നിലപാട് കര്‍ശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാള്‍ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാല്‍ മെക്‌സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്റെ നിലപാട്.