സിംബാബ്‌വെയില്‍ ഖനി ദുരന്തം; 38 തൊഴിലാളികള്‍ മരിച്ചതായി സംശയം

കനത്ത മഴയെത്തുടര്‍ന്ന് ഖനികളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനികളില്‍ വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു ദുരന്തം. രണ്ടു ഖനികളും അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2019-02-14 20:33 GMT

ഹരാരെ: സിംബാബ്‌വെയില്‍ ഭൂഗര്‍ഭ ഖനികളിലുണ്ടായ അപകടത്തില്‍ 38 തൊഴിലാളികള്‍ മരിച്ചതായി സംശയം. കനത്ത മഴയെത്തുടര്‍ന്ന് ഖനികളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനികളില്‍ വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു ദുരന്തം. രണ്ടു ഖനികളും അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. കനത്ത മഴയില്‍ അണക്കെട്ടിന്റെ ഭിത്തി തകര്‍ന്ന് വെള്ളം ഖനികളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഒരു ഖനിയില്‍ 34 തൊഴിലാളികളും മറ്റൊരു ഖനിയില്‍ നാല് തൊഴിലാളികളുമാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു. മഷോണലാന്റ് വെസ്റ്റ് പ്രവിശ്യ അഡ്മിനിസ്‌ട്രേറ്റര്‍ ഖനി ദുരന്തമുണ്ടായ കാര്യം സ്ഥിരീകരിച്ചു. രണ്ട് ഖനികളില്‍നിന്നും വെള്ളം പമ്പുചെയ്ത് പുറത്തേക്ക് കളഞ്ഞുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പമ്പുകളെത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. ഖനിയില്‍ കുടുങ്ങിയ 23 തൊഴിലാളികളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഖനികളില്‍ തൊഴിലാളികള്‍ ജോലിചെയ്തിരുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News