ന്യൂട്ടെല്ല ഫാക്ടറി അടച്ചുപൂട്ടി
ഗുണനിലവാരം ഇല്ലെന്നു കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനി വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരം ഫാക്ട്ടറിയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പുലര്‍ത്തുന്നില്ല എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്ന് ന്യൂട്ടെല്ലയുടെ നിര്‍മാതാക്കളായ ഫെറേരോ അറിയിച്ചു.
വാഷ്ങ്ടന്‍: ജനപ്രിയ ഹേസല്‍നട്ട് ചോക്ലേറ്റ് സ്‌പ്രെഡായ ന്യൂട്ടെല്ല നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ വില്ലേഴ്‌സ് എകല്ലസിലുള്ള ഫാക്ട്ടറിയാണ് അടച്ചുപ്പൂട്ടിയത്. ഗുണനിലവാരം ഇല്ലെന്നു കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനി വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരം ഫാക്ട്ടറിയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പുലര്‍ത്തുന്നില്ല എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്ന് ന്യൂട്ടെല്ലയുടെ നിര്‍മാതാക്കളായ ഫെറേരോ അറിയിച്ചു. ഇത് മുന്‍കരുതല്‍ നടപടിയാണന്നും കുടുതല്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരം മോശമായ ഉല്‍പ്പന്നം സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.