ന്യൂട്ടെല്ല ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചു

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന്റെ നോര്‍മാന്‍ഡിയിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉടമസ്ഥരായ ഫെറേറോ തീരുമാനിച്ചത്.

Update: 2019-02-26 04:39 GMT

പാരിസ്: മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തോളം പ്രവര്‍ത്തനം നിര്‍ത്തിവച്ച ലോകത്തെ ഏറ്റവും വലിയ ന്യൂട്ടെല്ല നിര്‍മാണ ഫാക്ടറി വീണ്ടും തുറന്നു. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന്റെ നോര്‍മാന്‍ഡിയിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉടമസ്ഥരായ ഫെറേറോ തീരുമാനിച്ചത്. ഹേസല്‍നട്ട് വറുത്ത് പൊടിക്കുന്ന വേളയിലാണ് ഗുണനിലവാരത്തില്‍ പ്രശ്‌നമുണ്ടായതെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

ഫാക്ടറി ഇന്നലെ മുതല്‍ പൂര്‍ണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വില്ലേഴ്‌സ്-എകാലെസില്‍ ഉള്ള ഈ ഫാക്ടറിയില്‍ ദിവസം ആറ് ലക്ഷം ജാര്‍ ന്യൂട്ടെല്ലയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കുന്ന ന്യൂട്ടെല്ലയുടെ കാല്‍ഭാഗം വരുമിത്. ഗുണനിലവാരം സംബന്ധിച്ച ആശങ്ക പൂര്‍ണമായും പരിഹരിച്ചതായും കമ്പനി അറിയിച്ചു. 

Tags:    

Similar News