വിമാനത്തിലെ ശുചിമുറിയെന്നു കരുതി തുറന്നത് എമര്‍ജന്‍സി വാതില്‍

Update: 2019-06-10 15:33 GMT

ഇസ്‌ലാമാബാദ്: വിമാനത്തിലെ ശുചിമുറിയെന്നു കരുതി യുവതി തുറന്നത് എമര്‍ജന്‍സി വാതില്‍. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടവെ പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.

എമര്‍ജന്‍സി വാതില്‍ തുറന്നതോടെ പാരച്ചൂട്ട് പ്രവര്‍ത്തനക്ഷമമാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയുമായിരുന്നു.റണ്‍വേയില്‍ സഞ്ചരിക്കവെയാണ് സംഭവമെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെ തുടര്‍ന്നു 40ഓളം യാത്രക്കാര്‍ ഇരിപ്പിടത്തില്‍ നിന്നു വീഴുകയും ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് തകരാര്‍ പരിഹരിച്ച് ഏഴു മണിക്കൂറിനു ശേഷമാണ് യാത്ര പുനരാരംഭിക്കാനായത്. 

Tags:    

Similar News