'സ്ഥാപക ദിനം': ഫെബ്രുവരി 22ന് സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്
സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായാണ് രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത്.
റിയാദ്: 1727ല്‍ ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ച മുഹമ്മദ് ബിന്‍ സൗദിന്റെ സ്മരണാര്‍ത്ഥം 'സ്ഥാപക ദിനം' എന്ന പേരില്‍ ഫെബ്രുവരി 22ന് ദേശീയ അവധി പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായാണ് രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാവര്‍ഷവും ഫെബ്രുവരി 22ന് പൊതു അവധിയായിരിക്കും.