മോസ്‌കോ: റഷ്യയിലെ ഗ്രാമപ്രദേശമായ മുര്‍മാന്‍സ്‌കിലെ ഗ്രാമവാസികള്‍ മെയ്16ന് കേട്ടത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. ഇരുട്ടിവെളുത്തപ്പോഴേക്ക് മോഷ്ടാക്കള്‍ ഗ്രാമത്തിലെ ഉംബാ നദിക്ക് കുറുകെയുള്ള പാലം മോഷ്ടിച്ചിരിക്കുന്നു. പുരാതനമായ പാലത്തിന്റെ 53ടണ്‍ ഭാരവും 23 മീറ്റര്‍ നീളവും വരുന്ന ഇരുമ്പ് സാമഗ്രികളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ആദ്യം പാലം തകര്‍ന്നതാണെന്ന വിശ്വാസത്തിലായിരുന്നു ഭരണകൂടവും പോലിസും. പിന്നീട് നദിയിലെ തിരച്ചിലില്‍ പാലത്തിന്റെ അവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പാലം മോഷ്ടാക്കള്‍ കവര്‍ന്നതാണെന്ന് മനസ്സിലായത്. ക്രിമിനല്‍ കേസായി പോലിസ് സംഭവത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലം ജീര്‍ണാവസ്ഥയില്‍ അല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റഷ്യന്‍ സോഷ്യല്‍ മീഡിയകളില്‍ പാലം കവര്‍ന്ന സംഭവവും കള്ളന്‍മാര്‍ താരങ്ങളായിട്ടുണ്ട് ഇതിനകം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികിട്ടിയിട്ടില്ല.