ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മരണം 7.33 ലക്ഷം, 24 മണിക്കൂറിനിടെ 2.19 ലക്ഷം രോഗികള്‍
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത്. അമേരിക്കയില്‍ 51,99,444 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,65,617 പേര്‍ മരണത്തിന് കീഴടങ്ങി.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് രണ്ടുകോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,19,598 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,00,24,263 ആയി ഉയര്‍ന്നിരിക്കുകയാണ്. 4,798 പേരുടെ ജീവനും ഒറ്റദിവസംകൊണ്ട് നഷ്ടമായി. 7,33,995 പേരാണ് ഇതുവരെ മരണപ്പെട്ടത്. 1,28,98,238 പേരുടെ രോഗം ഭേദമായി. 63,92,030 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 64,676 പേരുടെ നില ഗുരുതരവുമാണ്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത്. അമേരിക്കയില്‍ 51,99,444 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,65,617 പേര്‍ മരണത്തിന് കീഴടങ്ങി. 26,64,701 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 23,69,126 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണെന്നും 17,812 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിലും രോഗവ്യാപനം ആശങ്കാജനകമാണ്. ഇതുവരെ രാജ്യത്ത് 30,35,582 പേര്‍ക്ക് രോഗം ബാധിച്ചു.
1,01,136 മരണവുമുണ്ടായി. 21,18,460 പേര്‍ സുഖംപ്രാപിച്ച് ആശുപത്രികളില്‍നിന്ന് മടങ്ങിയപ്പോള്‍ 8,15,986 പേരിപ്പോഴും ചികില്‍സയിലാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിശദാംശങ്ങള്‍: രാജ്യം, ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 22,14,137 (44,466), റഷ്യ- 8,87,536 (14,931), ദക്ഷിണാഫ്രിക്ക- 5,59,589 (10,408), മെക്‌സിക്കോ- 4,80,278 (52,298), പെറു- 4,78,024 (21,072), കൊളമ്പിയ- 3,87,481 (12,842), ചിലി- 3,73,056 (10,077), സ്‌പെയിന്‍- 3,61,442 (28,503).