അവസാനം ട്രംപ് വഴങ്ങി:ട്രഷറി സ്തംഭനം അവസാനിച്ചു.

കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് താല്‍കാലികമായി സ്തംഭനം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഫെബ്രുവരി 15 വരെയുള്ള പണം അനുവദിച്ചതായി ട്രംപ് അറിയിച്ചു.

Update: 2019-01-26 06:39 GMT

അമേരിക്ക:  അമേരിക്കയില്‍ 40 ദിവസമായി തുടരുന്ന ട്രഷറി സ്തംഭനം താല്‍കാലികമായി അവസാനിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് മുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. എട്ട് ലക്ഷം തൊഴിലാളികളെയാണ് ട്രഷറി സ്തംഭനം ബാധിച്ചത്. മെക്‌സിക്കന്‍ മതിലിന് പണം അനുവദിക്കാതെയാണ് പ്രശ്‌നം പരിഹരിച്ചത്.

കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് താല്‍കാലികമായി സ്തംഭനം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഫെബ്രുവരി 15 വരെയുള്ള പണം അനുവദിച്ചതായി ട്രംപ് അറിയിച്ചു. ഡെമോക്രാറ്റുമായിയുള്ള ധാരണയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതന്നും  ട്രംപ് പറഞ്ഞു.

2018 ഡിസംബര്‍ 22നാണ് ട്രഷറി സ്തംഭനം തുടങ്ങിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനമായാണ് അറിയപ്പെടുന്നത്്.മെക്‌സിക്കൊ അതിര്‍ത്തിയിലെ മതിലിന് അഞ്ച് ബില്യണ്‍ ഡോളര്‍ വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാല്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ ട്രംപിന്റെ ആവശ്യം വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ ട്രംപ് ഡെമോക്രാറ്റുമായി ധാരണയിലെത്തുകയായിരുന്നു. മൂന്നാഴ്ചക്കകം തീരുമാനമെടുക്കുമെന്നും അനുകൂലമായില്ലങ്കില്‍ വീണ്ടും ട്രഷറി അടച്ചിടുകയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.


Tags:    

Similar News