'ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്ക് എതിരായാണ് ഞങ്ങള്‍ വേദിയില്‍ നില്‍ക്കുന്നത്: ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍
ഹോളിവുഡ്: ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഗസയില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍. ഗസയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജോനാഥന്‍ ഗ്ലേസര്‍ സംവിധാനം ചെയ്ത ദി സോണ്‍ ഓഫ് ഇന്ററസ്റ്റിനാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. സിനിമയുടെ സംവിധായകന്‍ ജെയിംസ് വില്‍സണൊപ്പമാണ് ഗസയിലെ യുദ്ധത്തിനെ അദ്ദേഹം വിമര്‍ശിച്ചത്.
'ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്ക് എതിരായാണ് ഇന്ന് ഞങ്ങള്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം നിരവധി നിരപരാധികളെയാണ് ബാധിച്ചത്', പുരസ്‌കാരം ഏറ്റുവാങ്ങി ജോനാഥന്‍ ഗ്ലേസര്‍ പറഞ്ഞു. അതിനിടെ, ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രം?ഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്‌സ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.
ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഓസ്‌കാര്‍ വേദിയില്‍ ഗസ സംഘര്‍ഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ താരങ്ങള്‍ മടിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം.