ജനുവരി
4: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പോലിസ് ഇടപെടലിലൂടെ അവസാനിപ്പിച്ചതായി സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസവി.
7: പ്രശസ്ത ബഹിരാകാശ യാത്രികന്‍ ജോണ്‍ യങ് (87) അന്തരിച്ചു.
8: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് ദി വെബിങ് മിസോറി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി, സഹനടന്‍, തിരക്കഥ അടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി. ഗിലര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി. ഗോള്‍ഡന്‍ ഗ്ലോബില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ അസീസ് അന്‍സാരി. ടെലിവിഷന്‍ സീരീസിലെ മികച്ച അഭിനേതാവിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് അന്‍സാരി നേടിയത്.
11: റഖൈനിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്നു സമ്മതിച്ചു മ്യാന്‍മര്‍ സൈന്യം. ഇന്‍ ദിനില്‍ കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ 10 റോഹിന്‍ഗ്യരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണു സൈന്യം ഏറ്റെടുത്തത്.
13: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് ഇക്വഡോര്‍ പൗരത്വം നല്‍കി.
17: മൂന്നര പതിറ്റാണ്ട് നീണ്ട വിലക്കിനു ശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം തുടങ്ങി.
20: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ അലന്‍ ഹാര്‍ട്ട് (75) അന്തരിച്ചു.
-2015ല്‍ ഈജിപ്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫല്‍ ഖറദാവിക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചു
21: യുഎസില്‍ ഇന്ത്യന്‍ വംശജ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായി ചുമതലയേറ്റു. പ്രതിനിധി സഭാംഗവും നിയമജ്ഞയുമായ മനിഷാ സിങാണ് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക-വ്യാവസായിക വകുപ്പില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായി ചുമതലയേറ്റത്.
23: ലൈബീരിയയുടെ പ്രസിഡന്റായി മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വിയ (51) സ്ഥാനമേറ്റു.
27: ആസര്‍ബൈജാനിലെ നഗോര്‍നോ കാരബാഖ് മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് തേജസ് ഓണ്‍ലൈനില്‍ വന്ന ലേഖനം ആസര്‍ബൈജാനിലെയും തുര്‍ക്കിയിലെയും വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. 29: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗൊറില്ല 'വിലാ' വിടവാങ്ങി.
30: 11 രാഷ്ട്രങ്ങളില്‍ നിന്നുള്ളത് അഭയാര്‍ഥികള്‍ക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കി
ഫെബ്രുവരി
1: വൈഗൂര്‍ മുസ്‌ലിം നേതാവ് മുഹമ്മദ് സ്വാലിഹ് ഹാജിം ചൈനീസ് കസ്റ്റഡിയില്‍ മരിച്ചതായി വേള്‍ഡ് വൈഗൂര്‍ കോണ്‍ഗ്രസ് അറിയിച്ചു.
2: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തതായി ക്യൂബന്‍ ഔദ്യോഗിക മാധ്യമം.
6: പുതിയ മിസൈല്‍വേധ സംവിധാനത്തിന്റെ വിജയകരമായി പരീക്ഷിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം.
8: അഴിമതിക്കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു
11: 71 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു.
-: പാകിസ്താനിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അസ്മ ജഹാംഗീര്‍ (അസ്മ ജിലാനി ജഹാംഗീര്‍-66) അന്തരിച്ചു.
15: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.
-: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ പി ശര്‍മ ഓലിയെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ചു.
17: ഇന്ത്യയും ഇറാനും 9 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ, വാണിജ്യം, ഊര്‍ജമേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ കൂടിക്കാഴ്ചകളില്‍ ധാരണയായി. ഒമ്പതു കരാറുകളില്‍ ഒപ്പുവച്ചു.
18: ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; 66 മരണം
ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 66 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് യസൂജിലേക്ക് പുറപ്പെട്ട വിമാനം മധ്യ ഇറാനിലെ സെമിറോം നഗരത്തിനു സമീപത്തെ മലയോരമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 60 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
20: കിഴക്കന്‍ ഗൂത്ത രക്തക്കളമാവുന്നു; 200 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യം മൂന്നു ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു.
21: സൗദിയില്‍ 2000 വര്‍ഷം പഴക്കമുള്ള ഒട്ടകശില്‍പങ്ങള്‍ കണ്ടെത്തി. മണല്‍പ്പാറയില്‍ കൊത്തിയ നിലയില്‍ ത്രിമാന ഒട്ടകശില്‍പങ്ങളാണ് കണ്ടെത്തിയത്
22: ബൊക്കോഹറാം തട്ടിക്കൊണ്ടുപോയ 76 കുട്ടികളെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍ നിന്നു ബൊക്കോ ഹറാം സായുധസംഘം തട്ടിക്കൊണ്ടുപോയ 76 കുട്ടികളെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
-: ബില്ലി ഗ്രേയം അന്തരിച്ചു യുഎസിലെ പ്രമുഖ സുവിശേഷ പ്രാസംഗികന്‍ റവ. ബില്ലി ഗ്രേയം (99) അന്തരിച്ചു. ലക്ഷക്കണക്കിന് ആളുകളെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ച സുവിശേഷ പ്രാസംഗികന്‍ യുഎസ് രാഷ്ട്രീയത്തില്‍ എപ്പോഴും വലതു പക്ഷത്തായിരുന്നു. ലിണ്ടന്‍ ജോണ്‍സണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ ഗ്രേയമിന്റെ ആത്മീയ പാതയോട് ചേര്‍ന്നു സഞ്ചരിച്ചവരായിരുന്നു.
24: അഫ്ഗാനില്‍ ആക്രമണ പരമ്പര: 27 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹില്‍ സൈനിക ചെക്‌പോസ്റ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു.
26: 110 കുട്ടികളെ കാണാനില്ലെന്ന് നൈജീരിയ. കഴിഞ്ഞ ആഴ്ച യൂബി സംസ്ഥാനത്ത് ബോക്കോ ഹറാം സായുധസംഘം ആക്രമണം നടത്തിയെന്നു കരുതുന്ന സ്‌കൂളില്‍ നിന്നു 110 വിദ്യാര്‍ഥിനികളെ കാണാതായതായി നൈജീരിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
: ഇസ്രായേലിന്റെ ഉപരോധം മൂലം ഗസയില്‍ മാത്രം മരണപ്പെട്ടത് ആയിരത്തിലേറെ പേര്‍. ഗസ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
മാര്‍ച്ച്
2: ഗൂത്തയില്‍ മരണം 674 ആയി. സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ അസദിന്റെ സൈന്യം റഷ്യയുടെ സഹായത്തോടെ നടത്തുന്ന രൂക്ഷമായ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു
-: ആസര്‍ബൈജാന്‍: തീപ്പിടിത്തത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു ആസര്‍ബൈജാനില്‍ മയക്കുമരുന്ന് അടിമകളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു.
4:കൃഷ്ണകുമാരി കോഹ്‌ലി പാകിസ്താന്‍ സെനറ്റിലെ ആദ്യ ദലിത വനിത. പാകിസ്താനില്‍ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് വനിത തിരഞ്ഞെടുക്കപ്പെട്ടു. സിന്ധിലെ താര്‍ ജില്ലയിലെ നാഗര്‍പാര്‍കര്‍ സ്വദേശിനി കൃഷ്ണകുമാരി കോഹ്‌ലിയാണ് പാകിസ്താന്‍ പീപ്പിള്‍സ്് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചത്.
5: 90ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഗ്യുല്ലെര്‍മോ ഡെല്‍ ടോറോയുടെ ദ ഷെയ്പ് ഓഫ് വാട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു.
6: മുസ്‌ലിം-ബുദ്ധ സംഘര്‍ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. കാന്‍ഡി ജില്ലയില്‍ ആരംഭിച്ച മുസ്‌ലിം-ബുദ്ധമത സംഘര്‍ഷം ഒരു മുസ്‌ലിം യുവാവിന്റെ മരണത്തിന് ഇടയാക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
- റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നുവീണു; 32 മരണം. സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 32 മരണം. സിറിയയിലെ തീര നഗരമായ ലത്താക്കിയയിലെ വ്യോമതാവളത്തില്‍ ലാന്‍ഡ്് ചെയ്യുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
7: ഇന്ത്യന്‍ ടെക്കിയെ കൊലപ്പെടുത്തി: യുഎസ് പൗരന് 50 വര്‍ഷം തടവ്
8: അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു
10: ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളില്‍ ഒപ്പുവച്ചു
11: ഷി ആജീവനാന്ത പ്രസിഡന്റാവും.ഷി ജിന്‍പെങിനെ ആജീവനാന്തം പ്രസിഡന്റ് പദവിയിലിരിക്കാന്‍ വഴിയൊരുക്കി ചൈനയുടെ ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
12: നേപ്പാളില്‍ വിമാനം തകര്‍ന്ന് 50ലധികം മരണം. കാഠ്മണ്ഡു: ബംഗ്ലാദേശിലെ ധക്കയില്‍ നിന്ന് നേപ്പാളിലേക്കു പോയ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 50ലധികം പേര്‍ കൊല്ലപ്പെട്ടു.
14: ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മയായി. ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.
15: ഫ്‌ളോറിഡ: സ്‌കൂളില്‍ വെടിവയ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത പൂര്‍വവിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു.
20: വെള്ള കണ്ടാമൃഗത്തിലെ അവസാന ആണ്‍ ഓര്‍മയായി.ലോകത്തെ അവസാന ആണ്‍ വെള്ള കണ്ടാമൃഗം 'സുഡാന്‍' ഓര്‍മയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സ്ഥിരീകരിച്ചത്.
22: ഫലസ്തീന്‍ ഗായിക റിം ബന്ന (51) അന്തരിച്ചു
25: കാറ്റലോണിയന്‍ വിമത നേതാവ് കാള്‍സ് പ്യൂജിമോണ്ടിനെ ജര്‍മനിയില്‍ അറസ്റ്റില്‍
26: സൈബീരിയയില്‍ മാളില്‍ തീപ്പിടിത്തം; 64 മരണം
27: യുഎസില്‍ കറുത്തവര്‍ഗക്കാര്‍ക്കായി പോരാടിയ ലിന്‍ഡ ബ്രൗണ്‍ അന്തരിച്ചു
29: വെനിസ്വേലയില്‍ പോലിസ് സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തില്‍ 68 തടവുകാര്‍ക്ക് ദാരുണാന്ത്യം
30: ഗസയില്‍ വീണ്ടും കൂട്ടക്കുരുതി. കര്‍ഷകനടക്കം 15 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. ഫലസ്തീന്‍ ഭൂമി ദിനാചരണത്തിന്റെ ഭാഗമായി അധിനിവിഷ്ട മേഖലകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് 14പേര്‍ കൊല്ലപ്പെട്ടത്.
- തായ്‌ലന്‍ഡ്: ബസ്സിന് തീപ്പിടിച്ച് 21 മ്യാന്‍മര്‍ അഭയാര്‍ഥികള്‍ മരിച്ചു
- 23 രാജ്യങ്ങളുടെ 59 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി
ഏപ്രില്‍
2: വിന്നി മണ്ടേല അന്തരിച്ചു.ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയും വര്‍ണവിവേചനത്തിനെതിരേ പോരാടിയ രാഷ്ട്രീയപ്രവര്‍ത്തകയുമായ വിന്നി മഡികിസേല മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു.
- ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം കത്തിയമര്‍ന്നു.ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. തെക്കന്‍ പസഫിക് സമുദ്രത്തിനു മുകളിലാണ് വിമാനം കത്തിയമര്‍ന്നതെന്നു ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു.
3: അബീയ് അഹ്മദ് എത്യോപ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
- മില്ലി മുസ്‌ലിംലീഗ് യുഎസ് ഭീകരപ്പട്ടികയില്‍ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ മില്ലി മുസ്‌ലിംലീഗിനെ (എംഎംഎല്‍) യുഎസ് ഭീകരപ്പട്ടികയിലുള്‍പ്പെടുത്തി
- 106 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തി ചൈന. യുഎസില്‍ നിന്നുള്ള 106 ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് ചൈന. യുഎസ്-ചൈന വ്യാപാര യുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചുകൊണ്ടാണ് ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുന്നതിനുള്ള തീരുമാനം.
5: ജൂലിയസ് മാഡ ബയോ സിയറലിയോണ്‍ പ്രസിഡന്റ്.സിയറലിയോണ്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ജൂലിയസ് മാഡ ബയോ ഭൂരിപക്ഷം നേടി. മുന്‍ സൈനിക ഭരണാധികാരികൂടിയായ സിയറലിയോണ്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
6: മലേസ്യന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു. മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നാണു നിയമം.
7: ഇസ്രായേല്‍ സേനയുടെ വെടിയേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ഗസയിലെ ഐന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടര്‍ യാസിര്‍ മുര്‍തജയാണ് (30) കൊല്ലപ്പെട്ടത്.
- വാഹനാപകടത്തില്‍ 14 കനേഡിയന്‍ ഐസ് ഹോക്കി താരങ്ങള്‍ മരിച്ചു
8 ഗൂത്തയില്‍ വീണ്ടും രാസായുധം; 100 മരണം
9: അന്റാര്‍ട്ടിക്കയില്‍ റെക്കോഡ് മഞ്ഞുവീഴ്ച.അന്റാര്‍ട്ടിക്കയില്‍ റെക്കോഡ് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേ. 200 വര്‍ഷത്തിനു ശേഷമാണ് റെക്കോഡ് മഞ്ഞുവീഴ്ചയെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. 10 ശതമാനത്തിലേറെയാണ് മഞ്ഞുവീഴ്ചയില്‍ വര്‍ധന രേഖപ്പെടുത്തിയത്. 1801-1810 കാലഘട്ടവുമായി 2001-2010 താരതമ്യപ്പെടുത്തുമ്പോള്‍ 2,72,000 ടണ്‍ മഞ്ഞാണ് അന്റാര്‍ട്ടിക്കയില്‍ അധികമായിട്ടുള്ളത്. 1800-2010 കാലഘട്ടത്തില്‍ 700 കോടി ടണ്‍ മഞ്ഞുവീഴ്ചയാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തിയത്. 1900ല്‍ മാത്രമാണ് 1400കോടി ടണ്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
11: അല്‍ജീരിയന്‍ വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു.അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തില്‍ നിന്നു ബുധനാഴ്ച രാവിലെ പറന്നുയര്‍ന്ന വിമാനം അല്‍പ്പസമയത്തിനകം തകര്‍ന്നുവീഴുകയായിരുന്നു.
12: പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായികയെ സംഗീത പരിപാടിക്കിടെ വെടിവച്ച് കൊന്നു
24കാരിയായ സമീന സമൂന്‍ എന്ന സമീന സിന്ധുവാണ് കൊല്ലപ്പെട്ടത്.
: മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു.ചൈനയില്‍ മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷത്തിനു ശേഷം വാടകഗര്‍ഭത്തില്‍ കുഞ്ഞ് ജനിച്ചു. 2013ല്‍ കാറപകടത്തിലാണ് ദമ്പതികള്‍ മരിക്കുന്നത്. ഇവര്‍ മരിക്കുന്നതിന് മുമ്പ് ഐവിഎഫ് വഴി ഭ്രൂണം മരവിപ്പിച്ച് സൂക്ഷിച്ചിരുന്നു.
13: നവാസ് ശരീഫിന് കോടതിയുടെ ആജീവനാന്ത വിലക്ക്. പാകിസ്താനില്‍ അഴിമതിക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് നവാസ് ശരീഫിന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് പരമോന്നത കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഭരണഘടന അനുച്ഛേദം 62(1) എഫ് അനുസരിച്ചാണ് ഉത്തരവ്.
14: ചെക് സംവിധായകന്‍ മിലോസ് ഫോര്‍മാന്‍ അന്തരിച്ചു. വണ്‍ ഫഌ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന പ്രശസ്ത സിനിമയുടെ സംവിധായകനായ മിലോസ് ഫോര്‍മാന്‍(86) അന്തരിച്ചു.
16: സംവിധായകന്‍ വിതോറിയോ താവ്യാനി അന്തരിച്ചു.പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ വിതോറിയോ താവ്യാനി (88) അന്തരിച്ചു. ഇറ്റാലിയന്‍ ഗോള്‍ഡണ്‍ ഗ്ലോബ് ഉള്‍െപ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വിതോറിയോക്ക് ലഭിച്ചിട്ടുണ്ട്.
: റഷ്യയില്‍ ടെലിഗ്രാം ആപ്ലിക്കേഷന്‍ നിരോധിച്ചു.റഷ്യയില്‍ ടെലിഗ്രാം ആപ്ലിക്കേഷന് നിരോധനമേര്‍പ്പെടുത്തി. മോസ്‌കോയിലെ കോടതി ടെലിഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു.
17: ഉത്തര കൊറിയ തട്ടിയെടുത്ത ദക്ഷിണ കൊറിയന്‍ നടി അന്തരിച്ചു.ഉത്തര കൊറിയ തട്ടിക്കൊണ്ടു പോവുകയും എട്ടുവര്‍ഷത്തിനു ശേഷം നാടകീയമായി രക്ഷപ്പെടുകയും ചെയ്ത പ്രശസ്ത ദക്ഷിണ കൊറിയന്‍ നടി ചോയി യുന്‍ ഹീ (91) അന്തരിച്ചു. ദക്ഷിണ കൊറിയന്‍ സിനിമയുടെ രാജ്ഞിയെന്നു വിശേഷിപ്പിക്കപ്പെട്ട ചോയിയെ 1978ലാണ് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയത്.
18: യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറാ ബുഷ് അന്തരിച്ചു. യുഎസ്് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലു എച്ച് ബുഷിന്റെ ഭാര്യ ബാര്‍ബറാ ബുഷ് (92) അന്തരിച്ചു. ഭര്‍ത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതു കണ്ട ഏക വനിതയാണു ബാര്‍ബറ ബുഷ്
20: ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്‍ വര്‍ഷിച്ച കടുത്ത പ്രഹരശേഷിയുള്ള ബോംബ് ജര്‍മനിയില്‍ നിന്നു കണ്ടെടുത്തു. മണ്ണിനടിയില്‍ പൊട്ടാതെ കിടന്ന ബോംബാണ് ഇപ്പോള്‍ കണ്ടെത്തിയത്.
21: ഫലസ്തീന്‍ ചിന്തകനെ വെടിവച്ചു കൊലപ്പെടുത്തി.ഫലസ്തീന്‍ ചിന്തകനും എന്‍ജിനീയറും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ (35) രണ്ടംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ വച്ചാണ് അല്‍ ബതീഷ് കൊല്ലപ്പെട്ടത്.
22: കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ സ്‌ഫോടനം; 57 മരണം.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്.
: ലോകത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ജപ്പാന്‍കാരിയായ നബി താജിമ (117) അന്തരിച്ചു.
23: തടവിലുള്ള ഈജിപ്ഷ്യന്‍ ഫോട്ടോ ജേണലിസ്റ്റിന് യുഎന്‍ പ്രസ് ഫ്രീഡം അവാര്‍ഡ്.ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ഫോട്ടോ ജേണലിസ്റ്റ് ഷൗക്കാന്‍ എന്ന മഹ്മൂദ് അബു സൈദിനാണ്് യുഎന്നിന്റെ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ധൈര്യസമേതം സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് മഹ്മൂദെന്ന് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തുകൊണ്ട് യുനെസ്‌കോ ജൂറി തലവന്‍ മരിയ റെസ്സ പറഞ്ഞു.
24: ലോകത്ത് ആദ്യമായി ലൈംഗികാവയവം മാറ്റിവച്ചു. ലൈംഗികാവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. യുഎസിലെ ഒരു സൈനികനാണ് ശസ്ത്രക്രിയയിലൂടെ പുതിയൊരു ലൈംഗികാവയവവും വൃഷ്ണസഞ്ചിയും ലഭിച്ചത്.
27: ചരിത്രം കുറിച്ച് ഉന്‍-ഇന്‍ കൂടിക്കാഴ്ച.പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ തുറന്നത് ചരിത്രത്തിലേക്കൊരു പുതിയ അധ്യായം. ലോകത്തെ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തിയായ പാന്‍മുന്‍ജോങിലായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച. മൊബൈല്‍ ഫോണുകള്‍ക്കു റേഞ്ച് പോലും ലഭിക്കാത്തവിധം അതീവ സുരക്ഷിതമായ മേഖലയിലാണ് ശത്രുത അവസാനിപ്പിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നും ചരിത്രം തിരുത്തിയത്.
: പെറുവില്‍ കൂട്ടക്കൊലയ്ക്കിരയായ 140 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.പെറുവില്‍ അഞ്ചര നൂറ്റാണ്ടുമുമ്പ് കൂട്ടക്കൊലയ്ക്കിരയാക്കിയ 140 കുട്ടികളുടെ അസ്ഥകൂടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ലോകത്തെ ഏറ്റവും പഴക്കമേറിയ കുട്ടികളുടെ കൂട്ടക്കുരുതിയായിരിക്കുമിതെന്നാണ് കരുതുന്നത്.
28: ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാര്‍: കരടിന് അംഗീകാരം.കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരം. ഇന്ത്യ-കുവൈത്ത് സംയുക്ത യോഗത്തിലാണ് കരട് കരാര്‍ ഇരുരാജ്യങ്ങളും അംഗീകരിച്ചത്. വിവിധ മേഖലകളില്‍ നടപ്പാക്കിയ കരാറുകളില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി.
29: മാലിയില്‍ വിമതരുടെ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു
30: കാബൂളില്‍ ഇരട്ട സ്‌ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു
മെയ്
4: മഹ്മൂദ് അബ്ബാസ് വീണ്ടും പിഎല്‍ഒ ചെയര്‍മാന്‍.ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) ചെയര്‍മാനായി മഹ്മൂദ് അബ്ബാസിനെ വീണ്ടും തിരഞ്ഞെടുത്തു.
7: റഷ്യയില്‍ പുടിന്‍ നാലാമതും അധികാരമേറ്റു.നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വഌദിമിര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. മോസ്‌ക്കോയിലെ ഗ്രാന്റ് ക്രെംലിന്‍ പാലസിലായിരുന്നു 65കാരനായ പുടിന്റെ സത്യപ്രതിജ്ഞ. ആറുവര്‍ഷത്തേക്കു കൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിന് 2024 വരെ തുടരാം.
10: മലേസ്യയില്‍ ബിഎന്‍ ഭരണത്തിന് അന്ത്യം ഇനി മഹാതീര്‍.മലേസ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആധുനിക മലേസ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാതീര്‍ മുഹമ്മദിന്റെ പ്രതിപക്ഷ സഖ്യത്തിന് അട്ടിമറിജയം. അധികാരത്തിലിരിക്കുന്ന ബാര്‍സിയന്‍ നാഷനല്‍ (ബിഎന്‍) സഖ്യത്തിന്റെ 60 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.
11: ഫിലിപ്പീന്‍സില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കി.ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡിഗ്രോ ദുതര്‍തെയെ ശക്തമായി വിമര്‍ശിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കി. വെള്ളിയാഴ്ചയാണ് ജസ്റ്റിസ് മരിയ ലൂര്‍ദെസ് സെറിനോയെ പുറത്താക്കിയത്
13: ഇന്തോനീസ്യയിലെ ചര്‍ച്ചുകളില്‍ സ്‌ഫോടനം; 13 മരണം. ഇന്തോനീസ്യയിലെ സുരബായയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്കു പരിക്കേറ്റു. ഒരു കുടുംബത്തിലെ ആറുപേരാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.
14: ഇസ്രായേല്‍ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. 2410 പേര്‍ക്കു പരിക്കേറ്റു. ഇസ്രായേല്‍ അതിര്‍ത്തിവേലിക്കു സമീപം നിരവധി ഇടങ്ങളിലായി ഒത്തുകൂടിയ ഫലസ്തീന്‍കാര്‍ക്കു നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഒപ്പം കണ്ണീര്‍വാതകവും പെട്രോള്‍ബോംബും പ്രയോഗിച്ചു. 1948ല്‍ ഇസ്രായേല്‍ ബലംപ്രയോഗിച്ചു പുറത്താക്കിയ പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ അഭയാര്‍ഥികളെ മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രക്ഷോഭമാണ് രക്തക്കളമായത്.
-യുഎസ്: മുസ്‌ലിംകള്‍ക്കെതിരേ ചാരവൃത്തിക്ക് ആഹ്വാനം ചെയ്ത് വംശീയ സംഘടന. യുഎസില്‍ മുസ്‌ലിംകള്‍ക്കെതിരേ ചാരവൃത്തി നടത്തുന്നതിനായി ആശയ പ്രചാരണം നടത്തുന്ന സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ആക്റ്റ് ഫോര്‍ അമേരിക്ക എന്ന വംശീയ സംഘടനയാണു രാജ്യത്തെ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്തു പ്രചാരണം നടത്തുന്നത്. സംഘടന പ്രസിദ്ധീകരിച്ച രേഖകള്‍ അല്‍ ജസീറ പുറത്തുവിട്ടു
-കാറ്റലോണിയ: സ്വാതന്ത്ര്യ അനുകൂല നേതാവ് ക്വിം ടോറ പ്രസിഡന്റ്.കാറ്റലോണിയയില്‍ സ്വാതന്ത്ര്യ അനുകൂല നേതാവായ ക്വിം ടോറയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 65നെതിരേ 66 അംഗങ്ങള്‍ ടോറയെ അനുകൂലിച്ചു. നാലുപേര്‍ വോട്ടെടുപ്പിന് എത്തിയില്ല.
16: അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം ഹൈക്കോടതി തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ബംഗ്ലാദേശ് പരമോന്നത കോടതി ജാമ്യം അനുവദിച്ചു. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) പാര്‍ട്ടി അധ്യക്ഷയാണ്് 72കാരിയായ ഖാലിദ സിയ. ചീഫ് ജസ്റ്റിസ് സയ്യിദ് മഹ്മൂദ് ഹുസയ്ന്‍ നേതൃത്വം നല്‍കുന്ന നാലംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
17-ഗസയില്‍ ഇസ്രായേലിന്റെ ക്രൂരതയാല്‍ കൊല്ലപ്പെട്ടവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ലൈലയും. തിങ്കളാഴ്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കുനേര്‍ക്ക് ഇസ്രായേല്‍ സേന പ്രയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ചാണ് ലൈല ഗന്ദോര്‍ എന്ന കുഞ്ഞ് കൊല്ലപ്പെട്ടതെന്നു ഗസയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
18- അമേരിക്കയിലെ ടെക്‌സസില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സാന്റ് ഫെ ഹൈസ്‌കൂളിലാണ് സംഭവം. സ്‌കുളിലെ വിദ്യാര്‍ഥി തന്നെയാണ് വെടിവയ്പ്പ് നടത്തിയത്.
20-കാന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച ചിത്രമായി ജാപനീസ് സംവിധായകന്‍ ഹിരോകാസു കൊറിയേദയുടെ ഷോപ് ലിഫ്‌റ്റേഴ്‌സ്. സമൂഹത്തില്‍ നിന്ന് വേറിട്ട രീതിയില്‍ ജീവിക്കുന്ന ഒരുകൂട്ടം ആളുകള്‍ ബദല്‍ കുടുംബം രൂപീകരിക്കുന്നതും അവര്‍ കണ്ടെത്തുന്ന പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവുമാണ് ചിത്രം പ്രതിപാദിക്കുന്നത്.
21: വെനിസ്വേല: നിക്കോളാസ് മദ്യൂറോ വീണ്ടും പ്രസിഡന്റ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ നിക്കോളാസ് മദ്യൂറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആറു വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
-ബെര്‍ണാഡ് ലെവിസ് അന്തരിച്ചു.ഇസ്രായേല്‍ അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ പശ്ചിമേഷ്യന്‍ ചരിത്രകാരന്‍ ബെര്‍ണാഡ് ലെവിസ് അന്തരിച്ചു. 101 വയസ്സായിരുന്നു. ഇസ്രായേലിലെ ജൂത ഭരണകൂടത്തെ സംരക്ഷിക്കുന്നതിന് അറബ് മേഖലയിലെ പാശ്ചാത്യ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കിയിരുന്ന വലതുപക്ഷ ചിന്തകനായിരുന്നു ലെവിസ്.
22: ബില്‍ ഗോള്‍ഡ് അന്തരിച്ചു. രേഖാചിത്രകാരനും 2000ത്തോളം സിനിമകളുടെ പോസ്റ്റര്‍ രചയിതാവുമായ ബില്‍ ഗോള്‍ഡ് അന്തരിച്ചു. കാസാബ്ലാന്‍സ, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, ഡേര്‍ട്ടി ഹാരി എന്നി സിനിമകള്‍ക്ക് പോസ്റ്ററുകള്‍ തയ്യാറാക്കിയത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും പ്രശസ്തിയാര്‍ജിക്കുകയും വന്‍ വിലയ്ക്കു വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. 1940ല്‍ വാര്‍നെര്‍ ബ്രദേഴ്‌സ് കമ്പനിയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
-ബാലപീഡനം മറച്ചുവച്ചു:ആര്‍ച്ച് ബിഷപ്പിന് രണ്ടുവര്‍ഷം തടവ്
1970കളില്‍ പള്ളിയില്‍ നടന്ന ബാലപീഡനം മറച്ചുവച്ചതില്‍ അഡ്‌ലെയ്ഡിലെ ആര്‍ച്ച് ബിഷപ് കുറ്റക്കാരനെന്നു കണ്ടെത്തി. ആസ്‌ത്രേലിയയിലെ ന്യൂകാസില്‍ കോടതി ബിഷപ്പിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. ലോകത്തിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ ആര്‍ച്ച് ബിഷപ്പാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഫിലിപ് വില്‍സണ്‍.
23: മാന്‍ ബുക്കര്‍ പുരസ്‌കാരം ഓള്‍ഗ ടോകാര്‍ചുക്കിന്
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരത്തിന് പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോകാര്‍ചുക്ക് അര്‍ഹയായി. ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് പുരസ്‌കാരം.
-വിഖ്യാത എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു
വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനും പുലിസ്റ്റര്‍ പ്രൈസ്, നാഷനല്‍ ബുക്ക് അവാര്‍ഡ്, മാന്‍ബുക്കര്‍ ഇന്റര്‍നാഷനല്‍ പ്രൈസ് ജേതാവുമായ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു.
24: വാക്ക് പാലിച്ച് ഉത്തര കൊറിയ; ആണവകേന്ദ്രം തകര്‍ത്തു
വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉത്തര കൊറിയ ആണവ നിലങ്ങള്‍ തകര്‍ത്തു. വ്യാഴാഴ്ചയാണ് ഉത്തര കൊറിയ രാജ്യത്തെ ഏക ആണവ പരീക്ഷണ കേന്ദ്രമായ പൂങ്‌ഗെറി പര്‍വതനിരകളിലെ നിലയങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തത്്.
26: യുഎസ് ബഹിരാകാശ സഞ്ചാരി അലന്‍ ബീന്‍ അന്തരിച്ചു
ചന്ദ്രനില്‍ നാലാമത് കാലുകുത്തിയ മനുഷ്യനായ അലന്‍ ബീന്‍ (86) അന്തരിച്ചു. 1969 നവംബറില്‍ അപ്പോളോ 12 ദൗത്യത്തിന്റെ ഭാഗമായാണ് ബീന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്
ജൂണ്‍
2: ഗസയില്‍ ആരോഗ്യ പ്രവര്‍ത്തക റസാല്‍ അല്‍ നജ്ജാറിനെ ഇസ്രായേല്‍ സേന കൊലപ്പെടുത്തി
ഗസസിറ്റി: ഗസയില്‍ 21കാരിയായ പാരാമെഡിക്കല്‍ ജീവനക്കാരിയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. റസാല്‍ അല്‍ നജ്ജാര്‍ ആണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. നെഞ്ചിലേക്കു വെടിയുതിര്‍ത്താണ് ഇസ്രായേല്‍ സൈന്യം അവരെ കൊലപ്പെടുത്തിയത്.
11: യമനില്‍ ആഭ്യന്തര യുദ്ധം ശക്തം: 600ലേറെ പേര്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനില്‍ സര്‍ക്കാര്‍സേനയും ശിയാ വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി. ദിവസങ്ങളായി നടക്കുന്ന യുദ്ധത്തില്‍ ഇരു ഭാഗത്തു നിന്നുമായി 600ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
12: ട്രംപ്-കിം കൂടിക്കാഴ്ച: സമാധാനത്തിലേക്ക് ഒരു ചുവട്
ലോകം ഉറ്റുനോക്കിയ ട്രംപ്-കിം കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ധാരണ. രാജ്യത്തെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ തയ്യാറാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ചരിത്രപ്രധാന കൂടിക്കാഴ്ച നടന്നത്. ആണവനിരായുധീകരണ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കരാറിലാണ് ഇരുനേതാക്കളും ഒപ്പുവച്ചത്.
16: കുമ്പസാര രഹസ്യങ്ങള്‍ ഇനി രഹസ്യമായിരിക്കില്ല
ഇനി മുതല്‍ കുമ്പസാര രഹസ്യങ്ങള്‍ പോലിസിനെ അറിയിക്കണമെന്ന നിയമവുമായി ആസ്‌ത്രേലിയ. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നിയമം.
17: ഐന്‍സ്റ്റൈന്‍ വംശവെറി പ്രകടിപ്പിച്ചിരുന്നത