കേരളം@2018

2018ല്‍ കേരളം ചര്‍ച്ച ചെയ്തതും കേരളത്തെ ചര്‍ച്ച ചെയ്തതും ഇങ്ങനെ

Update: 2018-12-31 10:54 GMT

ജനുവരി



1: ചരിത്രത്തില്‍ ആദ്യമായി ഒരു വനവൃക്ഷത്തിന് നിലമ്പൂര്‍ തേക്കിലൂടെ ഭൗമസൂചിക ലഭിച്ചു.

10: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കിരീടം വീണ്ടും കോഴിക്കോടിന്.

11: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ വിചാരണാ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

-കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനെന്ന് സര്‍വേ ഫലം.

19: വയല്‍ നികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ഒന്നാംപ്രതി.

23: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം.

27: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി.

31: അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബില്ല്

ഫെബ്രുവരി

3: സിനിമാ മേഖലയില്‍ വനിതകള്‍ക്ക് പുതിയ സംഘടന.

4: സിയാല്‍ ധാരണാപത്രം ഒപ്പിട്ടു.



5: സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനോയ് ബാലകൃഷ്ണന് ദുബയില്‍ നിന്നു മടങ്ങാന്‍ വിലക്ക്.

9: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ എന്നിവര്‍ പ്രതികളായ പാറ്റൂര്‍ ഭൂമിതട്ടിപ്പ് ആരോപണത്തിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി.

10: വിവാദമായ ഭൂമി വില്‍പനയുടെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടായിരുന്ന അധികാരങ്ങള്‍ വെട്ടിക്കുറച്ചു.

13: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന എണ്ണപര്യവേക്ഷണ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു.

20: പൗരാവകാശ പ്രവര്‍ത്തകന്‍ കെ പാനൂര്‍ അന്തരിച്ചു.

മാര്‍ച്ച്

4: കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി.

5: ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു.കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി (79) അന്തരിച്ചു.



8: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒറ്റമുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി.

16: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു.

19: കരാര്‍ത്തൊഴിലാളികള്‍ക്ക് 26 ആഴ്ച പ്രസവാവധി നല്‍കണം.

21:ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു.

31: ടിക്കാറാം മീണ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍.

ഏപ്രില്‍

7: മസ്തിഷ്‌ക മരണം: കേരളം മാര്‍ഗരേഖ പുറത്തിറക്കി; ഇന്ത്യയില്‍ ആദ്യം.

9: പോലിസ് കസ്റ്റഡിയിലെടു ത്ത പ്രതി മരിച്ചു; ആന്തരികാ വയവങ്ങള്‍ക്കു ക്ഷതം. ദേവസ്വംപാടം ഷേണായ് പറമ്പുവീട്ടില്‍ രാമകൃഷ്ണന്റെ മക ന്‍ ശ്രീജിത്ത് (26) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.

23: ശമ്പളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവന്ന സമരത്തിന് ശുഭപര്യവസാനം. നഴ്‌സുമാരുടെ മിനിമം ശമ്പളം ഇനി 20,000 രൂപ. ഇതുസംബന്ധിച്ച വിജ്ഞാപനം ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറാണ് പുറത്തിറക്കിയത്.

മെയ്

11: ആംബുലന്‍സ് വിളിക്കാന്‍ സംസ്ഥാനത്ത് ഇനി ഒറ്റനമ്പര്‍. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

16: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍, രജിസ്റ്റര്‍ ചെയ്ത സാമൂഹിക സംഘടനകള്‍ എന്നിവയുടെ ഓഫിസുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും നാശം വരുത്തുന്നതിനെതിരേയുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുള്ള കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു.


20: കോഴിക്കോട്ട് നിപ' വൈറല്‍ പനി പടരുന്നു

21: നിപ പനി ബാധിച്ചവരെ ചികില്‍സിച്ച നഴ്‌സും മരിച്ചു. ചെമ്പനോട സ്വദേശിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായ പുതുശ്ശേരി ലിനി(28)യാണ് മരിച്ചത്.












28: പ്രണയവിവാഹം: ദലിത് യുവാവായ കെവിനെ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി.

ജൂണ്‍

3: ലീലാ മേനോന്‍ അന്തരിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (85) അന്തരിച്ചു.

26: അറയ്ക്കല്‍ ബീവി ആദിരാജ സൈനബ ആയിഷബി അന്തരിച്ചു.

28: കേരളത്തിലും പശുഭീകരത; രണ്ടുപേര്‍ അറസ്റ്റില്‍.

ജൂലൈ

8: മേഘാലയ മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം എം ജേക്കബ് (90) അന്തരിച്ചു.

-പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും ഗ്രന്ഥകാരനും വാഗ്മിയുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി (74) അന്തരിച്ചു.

18: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി.

25: ഉദയകുമാറിന്റെ കസ്റ്റഡിമരണത്തില്‍ രണ്ടു പോലിസുകാര്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ കെ ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്.




 








27: മുസ്‌ലിംലീഗ് സംസ്ഥാന ഖജാഞ്ചിയും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു.

31: പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായി (പി എ ഇബ്രാഹീം-68) അന്തരിച്ചു.

ആഗസ്ത്

14: ഇ പി ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റു.

സപ്തംബര്‍

17: ചലച്ചിത്രതാരവും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു.




 








24: ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്ന് അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ലോകരാജ്യങ്ങള്‍ കൈകോര്‍ത്ത് നടത്തിയ ശ്രമങ്ങള്‍ മൂന്നാം ദിവസമാണ് ഫലം കണ്ടത്.

29: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍ കുമാറിന്റെ ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിന് ലഭിച്ചു.

ഒക്ടോബര്‍

3: പ്രമുഖ മാവോവാദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ നജ്മല്‍ ബാബു(ടി എന്‍ ജോയ് 69) അന്തരിച്ചു.

9: കവി എം എന്‍ പാലൂര്‍ (പാലൂര്‍ മാധവന്‍ നമ്പൂതിരി- 86) അന്തരിച്ചു.




 








14: ആദിവാസിനേതാവ് സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു.

15: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന സിബിഐ കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.

19: ലൗ ജിഹാദിന് തെളിവില്ല; ഹാദിയാ കേസ് അവസാനിപ്പിച്ചു. ഹാദിയാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം അവസാനിപ്പിച്ചു. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

20: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി ബി അബ്ദുര്‍റസാഖ് (62) അന്തരിച്ചു.

24: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) ഖജാഞ്ചിയും അല്‍മഖര്‍ പ്രസിഡന്റുമായ ചിത്താരി കെ പി ഹംസ മുസ്‌ല്യാര്‍ (80) അന്തരിച്ചു.

നവംബര്‍

3: യുക്തിവാദിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി പരമേശ്വരന്‍ അന്തരിച്ചു.

5: അനീസ് സലീമിനും എസ് രമേശന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.

13: ഈമയൗവിന് രജതചകോരം; സംവിധായകന്‍ ലിജോ ജോസ്.

19: പ്രമുഖ സൂഫിവര്യനും ഇസ്‌ലാമിക പണ്ഡിതനുമായ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി' മുസ്‌ല്യാര്‍ അന്തരിച്ചു.

20: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് ലോക്‌സഭാ മണ്ഡലം എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു.

ഡിസംബര്‍




 








1: എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്. മലയാളത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

13: മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ പെരുന്തച്ചന്റെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.1990ല്‍ പെരുന്തച്ചന്് മികച്ച നവാഗത സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

19: പ്രമുഖ നാടക, ചലച്ചിത്ര നടന്‍ ഗീത സലാം (അബ്ദുല്‍സലാം-75) അന്തരിച്ചു.1980ല്‍ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്ത് അരങ്ങേറ്റം.




Tags:    

Similar News

ഇന്ത്യ@2018
ലോകം@2018