ജനുവരി
1: ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പുറത്ത്. അസമില്‍ നിയമാനുസൃത താമസക്കാര്‍ 1.9 കോടി.
2: പ്രശസ്ത കവി അന്‍വര്‍ ജലാല്‍പുരി അന്തരിച്ചു.
3: ഇസ്രായേലുമായുള്ള ആയുധ കരാര്‍ ഇന്ത്യ റദ്ദാക്കി.
-കര്‍ണാടക സംഗീതജ്ഞ രാധാ വിശ്വനാഥന്‍ അന്തരിച്ചു.
8: സിനിമാ ഹാളുകളില്‍ ദേശീയഗാനം: തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കേന്ദ്രം.
12: ഇന്ത്യയുടെ 100ാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-40 റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.
-രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നു വ്യക്തമാക്കി സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
15: എണ്ണ, പാചകവാതക മേഖലയിലെ സഹകരണമടക്കം ഒമ്പതു കരാറുകളില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചു.
16: ഹജ്ജ് സബ്‌സിഡി കേന്ദ്രം നിര്‍ത്തലാക്കി. ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പ്രതിവര്‍ഷം 700 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡിയായി അനുവദിച്ചിരുന്നത്.
21: ഓംപ്രകാശ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
25: സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും സംഘപരിവാര സഹയാത്രികനായ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും പത്മവിഭൂഷണ്‍ ലഭിച്ചു. ഡോ. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത, മലയാളികളായ എം ആര്‍ രാജഗോപാല്‍, ലക്ഷ്മിക്കുട്ടി അമ്മ എന്നിവര്‍ക്ക് പത്മശ്രീ ബഹുമതിയും സമ്മാനിച്ചു.
ഫെബ്രുവരി
2: രാജസ്ഥാനിലെ ആല്‍വാറില്‍ ഹരിയാനയിലെ ജയ്‌സിങ്പൂര്‍ സ്വദേശിയായ ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്് അക്രമത്തിനിരയായവര്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
4: ആധാര്‍ നമ്പര്‍ മാതൃകയില്‍ രാജ്യത്തെ പാലുല്‍പാദന പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രപദ്ധതി.
12: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി മറാത്തി നോവലിസ്റ്റ് പ്രഫ. ചന്ദ്രശേഖര കമ്പാറും ഉപാധ്യക്ഷനായി ഹിന്ദി കവി മാധവ് കൗശിക്കും തിരഞ്ഞെടുക്കപ്പെട്ടു.
18: കഠ്‌വയില്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന പോലിസുകാരനെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന ദേശീയ പതാകയും കൈയിലേന്തി തെരുവിലിറങ്ങി.
21: തമിഴക രാഷ്ട്രീയത്തില്‍ പുതിയ തുടക്കം കുറിച്ച് സിനിമാതാരം കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം. ജന നീതി കേന്ദ്രം എന്നര്‍ഥം വരുന്ന മക്കള്‍ നീതി മയ്യം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
-ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു.
25: പ്രമുഖ ബോളിവുഡ് താരം ശ്രീദേവി (54) ദുബയില്‍ അന്തരിച്ചു.
മാര്‍ച്ച്
3:നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യത്തിനു മുന്നേറ്റം. 25 വര്‍ഷം ചെങ്കോട്ടയായി നിലയുറപ്പിച്ച മണിക് സര്‍ക്കാരിന്റെ ത്രിപുരയില്‍ ഇടതുപക്ഷത്തെ പാടേ തകര്‍ത്തുകൊണ്ടാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.
-ഇസ്‌ലാംമതം സ്വീകരിച്ച ഡോ. ഹാദിയയുടെ ഷഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.
9: ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തികളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ സുപ്രിംകോടതി അനുമതി.
12: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്.
16: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) പുറത്തുകടന്നു.
19: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രത്യേക മതപദവി ശുപാര്‍ശ ചെയ്യാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചു.
20: 1989ലെ എസ്‌സി-എസ്ടി ആക്റ്റ് ദുരുപയോഗം തടയുന്നതിന് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസുകളില്‍ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
21: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദിച്ചുകൊന്ന കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. രാംഗഡ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
22: റഷ്യന്‍ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം.
-കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും.
29: ജിസാറ്റ്- 6എ വിജയകരമായി വിക്ഷേപിച്ചു.
31: ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനോ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കോ ഉള്ള പ്രമേയത്തെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റംഗങ്ങളായ അഭിഭാഷകര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രമേയം.
ഏപ്രില്‍
2: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമം.
5: 1998 ഒക്ടോബറില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ ജോധ്പൂര്‍ കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു.
13: 65ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നഗര്‍ കിര്‍ത്തന്‍ എന്ന ബംഗാളി സിനിമയിലെ അഭിനയത്തിന് 19കാരനായ റിഥി സെന്നിനാണ് മികച്ച നടനുള്ള പുരസ്‌കാരം. മാം എന്ന സിനിമയിലെ അമ്മകഥാപാത്രം ചെയ്ത അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് മികച്ച നടി. മികച്ച സിനിമയായി റിമാ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്‌സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍ (കാറ്റ്‌റ് വെളിയിടെ, മാം). മലയാളത്തിന് മികച്ച സംവിധായകനടക്കം പത്തു പുരസ്‌കാരങ്ങള്‍ ലഭിച്ചു.
14: പ്രമുഖ ഇന്ത്യന്‍ ചിത്രകാരന്‍ രാംകുമാര്‍ (94) അന്തരിച്ചു.
15: ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളെയും എന്‍ഐഎ കോടതി വെറുതെവിട്ടു.
17: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ടി വി ആര്‍ ഷേണായി അന്തരിച്ചു.
20: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സച്ചാര്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു.
-97 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി മുന്‍മന്ത്രി മായാ കോഡ്‌നാനിയെയും മറ്റു 17 പ്രതികളെയും ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു.
21: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
-മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു.
23: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മേഘാലയയെ ഒഴിവാക്കി.
25: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു(77)വിന് ആജീവനാന്ത ജീവപര്യന്തം.
28: ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പരിപാലനച്ചുമതലയ്ക്കുള്ള അവകാശം സ്വകാര്യ കമ്പനിയായ ഡാല്‍മിയ 25 കോടി രൂപയ്ക്കു സ്വന്തമാക്കി.
മെയ്
2: മുംബൈയിലെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായിരുന്ന ജ്യോതിര്‍മയി ഡേയെ (ജെഡേ) വധിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്‍, ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയ എന്നിവര്‍ അടക്കം എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.
14: ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞനും മലയാളിയുമായ ഇ സി ജോര്‍ജ് സുദര്‍ശന്‍ (86) അന്തരിച്ചു.
15: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാവും.
21: കോടികളുടെ കുതിരക്കച്ചവട നീക്കങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ദയനീയ പതനം. നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെ മൂന്നാം നാള്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
22: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പോലിസ് വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്കു പരിക്കേറ്റു.
ജൂണ്‍
5: മികച്ച ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ ക്രിപ്‌റ്റോ കറന്‍സി റാക്കറ്റ് മഹാരാഷ്ട്രയിലെ താനെ പോലിസ് തകര്‍ത്തു.
14: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
19: ജമ്മുകശ്മീരിലെ പിഡിപി-ബിജെപി സഖ്യം തകര്‍ന്നു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ബിജെപി പ്രഖ്യാപിക്കുകയായിരുന്നു.
20: പശുവിനെ അറുത്തെന്നാരോപിച്ച് യുപിയില്‍ 38കാരനായ ഖാസിമിനെ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു.
25: 2002ലെ നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ പ്രതികളായ മൂന്നുപേരെ ഗുജറാത്ത് ഹൈക്കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു.
ജൂലൈ
1: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.
-ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
5: അടിയന്തര സാഹചര്യങ്ങളില്‍ ബഹിരാകാശ യാത്രികരുടെ ജീവന്‍ രക്ഷിക്കാന്‍ രൂപകല്‍പന ചെയ്ത ക്രൂ എസ്‌കേപ് സിസ്റ്റം ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു.
6: കോടതി മുമ്പാകെ എത്തുന്ന കേസുകള്‍ വീതിച്ചുനല്‍കാനുള്ള അധികാരം (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രിംകോടതി.
-നിരോധിത സംഘടനയായ ദക്തുറാനെ മില്ലത്ത് നേതാവ് ആസിയ അന്ദറാബിയെയും രണ്ടു സഹപ്രവര്‍ത്തകരെയും എന്‍ഐഎ അറസ്്റ്റ് ചെയ്തു.
7: കര്‍ണാടകയില്‍ കുട്ടികളെ തട്ടിയെടുക്കാന്‍ എത്തിയവരെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുര്‍ക്കി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഗൂഗിളില്‍ എന്‍ജിനീയറായ മുഹമ്മദ് അസ്‌ലം അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്.
16: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം.
17: സാമൂഹികപ്രവര്‍ത്തകനും ബന്ദ്വ മുക്തി മോര്‍ച്ച സ്ഥാപകനുമായ സ്വാമി അഗ്നിവേശിന് നേരെ ജാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.
18: ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രിംകോടതി.
19: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
21: വീണ്ടും പശുഭീകരത; ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ആള്‍വാറില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ 28കാരനെ തല്ലിക്കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
30: 12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള ബില്ല് ലോക്‌സഭ പാസാക്കി.
: അസം ദേശീയ പൗരത്വ രജിസ്റ്റര്‍: രണ്ടാം കരട് പുറത്തിറക്കി
പൗരത്വമില്ലാതെ 40 ലക്ഷം പേര്‍
ആഗസ്ത്
2: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി ജ. കെ എം ജോസഫ് സുപ്രിംകോടതിയിലേക്ക്
3: ഹരിയാനയിലെ പല്‍മാലില്‍ പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു.
4: സുപ്രിംകോടതി ജഡ്ജിയായി നിയമിതനായ കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ ഉന്നത ജുഡീഷ്യറിയില്‍ പ്രതിഷേധം.
7: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കലൈഞ്ജര്‍ എം കരുണാനിധി (94) അന്തരിച്ചു.
-എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രിംകോടതി കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കുന്നതിനായുള്ള ബില്ല് ലോക്‌സഭ തിങ്കളാഴ്ച പാസാക്കി.
10: സുപ്രിംകോടതി മാര്‍ഗനിര്‍ദേശം മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി.
-പ്രവാസികള്‍ക്ക് വിദേശത്ത് നിന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന പ്രോക്‌സി വോട്ടിനുള്ള (മുക്ത്യാര്‍ വോട്ട്) ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി.
12: 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള കടുത്ത നടപടികള്‍ ഉറപ്പുവരുത്തുന്ന ക്രിമിനല്‍ നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി.
13: ലോക്‌സഭാ മുന്‍ സ്പീക്കറും ഇടതു നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (85) അന്തരിച്ചു.
16: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യമുനാതീരത്തെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം.
19: കുറ്റകൃത്യങ്ങളുടെ തലതൊട്ടമ്മ' മമ്മി ബഷീരന്‍ അറസ്റ്റില്‍
23: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.
24: ഹരിയാനയിലെ മിര്‍ച്പൂരില്‍ ദലിത് വൃദ്ധനെയും ശാരീരിക വെല്ലുവിളി നേരിടുന്ന മകളെയും ചുട്ടുകൊന്ന കേസില്‍ 33 പേരെ ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചു.
27: ജാര്‍ഖണ്ഡ് ഹൈക്കോടതി പോപുലര്‍ ഫ്രണ്ട് നിരോധനം റദ്ദാക്കി
-ഗോധ്ര ട്രെയിന്‍ ദുരന്തം രണ്ടുപേര്‍ക്ക് ജീവപര്യന്തം; മൂന്നുപേരെ വെറുതെ വിട്ടു
2002ല്‍ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് അഗ്‌നിക്കിരയാക്കിയ കേസില്‍ പ്രത്യേക കോടതി രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. മൂന്നുപേരെ വെറുതെ വിട്ടു. ഫറൂഖ് ബാന, ഇംറാന്‍ എന്ന ശേറു ബാതിക് എന്നിവര്‍ക്കാണ് ജീവപര്യന്തം. ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേദി, ഫാറൂഖ് ദാണ്ഡിയ എന്നിവരെ വെറുതെവിട്ടു. 2015-16 വര്‍ഷങ്ങളിലാണ് ഇവര്‍ അറസ്റ്റിലായത്.
28: ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊരേഗാവ് അനുസ്മരണ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും അടക്കം നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു.
30: യുപിയില്‍ പ്രവാസി യുവാവിനെ എരുമയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നു
സപ്തംബര്‍
1: കസ്തൂരി രംഗന്‍ സമിതി നിര്‍ദേശിച്ച പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
4: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ കേസ് സിബിഐ അവസാനിപ്പിക്കുന്നു.
5: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ ഗുജറാത്ത് കാഡര്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.
6: നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.
-ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രിംകോടതി.
-പ്രഥമ ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തന്ത്രപ്രധാനമായ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാറില്‍ (കോംകാസ) ഒപ്പുവച്ചു.
12: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ക്കു വധശിക്ഷ
13: ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ടക്കൊലകളില്‍ ബിജെപിക്ക് പങ്കെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപോര്‍ട്ട്.
17: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടുമുയര്‍ത്തി സംഘപരിവാര സംഘടനകള്‍.
-ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 'ഗുരുതരമായ കുറ്റകൃത്യ'മായി കണക്കാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍.
20: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
23: ആന്ധ്രയില്‍ ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു
26: 2016ലെ ആധാര്‍ നിയമത്തിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് സുപ്രിംകോടതി.
-ധനബില്ലായി ആധാര്‍ നിയമം പാസാക്കിയത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
27: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കി.-മുസ്‌ലിംകള്‍ക്കു നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന പരാമര്‍ശമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി.
14: പ്രമാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധി.
27: ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി.3 ബി വകുപ്പ് റദ്ദാക്കിആര്‍ത്തവപ്രായത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കി.
-റഫേല്‍ ഇടപാടില്‍ മോദിയെ പിന്തുണച്ച ശരത് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍സിപി നേതാവും ബിഹാറില്‍ നിന്നുള്ള എംപിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
30: ലൈംഗിക അതിക്രമ കേസുകളില്‍ കൂറുമാറുന്ന ഇരകള്‍ക്കെതിരേയും ശിക്ഷ വിധിക്കാമെന്ന് സുപ്രിംകോടതി.
-ബിജെപിക്കു വേണ്ടി വര്‍ഗീയ ധ്രുവീകരണം വളര്‍ത്തുന്ന വാര്‍ത്തകള്‍ പണം ലഭിച്ചാല്‍ നല്‍കാന്‍ ഒരുക്കമാണെന്ന് പ്രമുഖ മാധ്യമങ്ങള്‍ പറഞ്ഞതായുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിടുന്നതിന് കോബ്രാ പോസ്റ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു.
ഒക്ടോബര്‍
1: ഭീമ കൊരേഗാവ് കേസില്‍ അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
3: രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു.
4: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ മേധാവിസ്ഥാനത്തു നിന്നു ചന്ദ കൊച്ചാര്‍ രാജിവച്ചു.
8: ബ്രഹ്‌മോസ് മിസൈലിന്റെ സാങ്കേതികവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്ത ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഉദ്യോഗസ്ഥന്‍ നിശാന്ത് അഗര്‍വാള്‍ അറസ്റ്റില്‍
9: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയ തമിഴ്‌നാട്ടിലെ 'നക്കീരന്‍' മാഗസിന്‍ എഡിറ്റര്‍ ആര്‍ ഗോപാലന്‍ അറസ്റ്റില്‍.
-'മീ ടൂ' (ഞാനും ചൂഷണത്തിനിരയായി) കാംപയിനില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം ജെ അക്ബറും.
11: ഗംഗ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് 111 ദിവസം ഉപവാസം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജിഡി അഗര്‍വാള്‍ എന്ന സ്വാമി ഗ്യാനസ്വരൂപ് സാനന്ദ്്് (87) അന്തരിച്ചു.
13: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി (രോഷ്‌നാരാ ഖാന്‍) അന്തരിച്ചു.
-2014ല്‍ നാലു സ്ത്രീകളെയും ഒരു കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം രാംപാല്‍ അടക്കം 15പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ.
14: മീ ടൂ കാംപയിനില്‍ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു.
19: ഹാദിയാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം അവസാനിപ്പിച്ചു. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചത്.
24: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. പകരം ജോയിന്റ് ഡയറക്ടറായിരുന്ന മന്നം നാഗേശ്വര റാവുവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചു.
28: റഫേല്‍ യുദ്ധവിമാന കരാറില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്‍മാറാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടര്‍ അലോക് വര്‍മയോട് നേരിട്ട് ആവശ്യപ്പെട്ടതായി റിപോര്‍ട്ട്.
-ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ 16 അര്‍ധസൈനികര്‍ക്ക് ജീവപര്യന്തം തടവ്.
10: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ ഉള്‍പ്പെടെ 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റത്തിന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അനുമതി നല്‍കിയതായി വെളിപ്പെടുത്തല്‍.
-കേന്ദ്ര പാര്‍ലമെന്ററികാര്യ, രാസവള വകുപ്പു മന്ത്രി എച്ച് എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു.
29: ഉത്തര്‍പ്രദേശില്‍ വീണ്ടും പോലിസ് കൊല. മുസഫര്‍നഗര്‍ സ്വദേശിയായ 21കാരനായ ഇര്‍ഷാദ് അഹ്മദിനെയാണ് യുപി പോലിസ് വെടിവച്ചുകൊന്നത്.
30: ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്താസമ്മേളനത്തില്‍ ഖേദമില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
ഡിസംബര്‍
1: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) റദ്ദാക്കി കൊളീജിയം പുനസ്ഥാപിച്ചുള്ള 2015ലെ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജി തള്ളി.
7: പ്രവാസികള്‍ക്ക് പകരക്കാരനെ വെച്ച് വോട്ട് ചെയ്യാമെന്ന് കേന്ദ്രം
10: ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി.
17: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് (മുസ്‌ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമം 2018) വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു.
26: ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് അതിവേഗം തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.