ഒരൊറ്റ ഇന്നിങ്‌സില്‍ ആയിരം റണ്‍സ്; പ്രണവ് ധന്‍വേദ് ക്രിക്കറ്റ് ചരിത്രത്തിലേക്ക്
മുംബൈ ക്രിക്കറ്റ് ആസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്.ടി ബന്ദാരി കപ്പ് ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് കെ.സി ഗാന്ധി സ്‌കൂളിന് വേണ്ടി പ്രണവ് കളിക്കാനിറങ്ങിയത്. ആര്യ ഗുരുകുലമായിരുന്നു എതിര്‍ടീം.
395 മിനുട്ടില്‍ 323 ബോളില്‍ 1009 റണ്‍സാണ് പ്രണവ് ധന്‍വേദ് അടിച്ചുപറത്തിയത്. 59 സിക്‌സറും 129 ഫോറും ബൗണ്ടറിയ്ക്ക് പുറത്തേക്ക് പായുകയായിരുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ 652 റണ്‍സാണ് ഈ താരം നേടിയിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ധന്‍വേദിന്റെ അച്ഛന്‍.1899 ല്‍ ഇംഗ്ലണ്ടിലാണ് ഇതിന് മുമ്പ് ഇത്തരത്തിലൊരു ക്രിക്കറ്റ് ചരിത്രം കുറിക്കപ്പെട്ടത്. ജൂനിയര്‍ ഹൗസ് മാച്ചില്‍ 628 റണ്‍സില്‍ നോട്ടൗട്ടായ ആര്‍തര്‍ കോളിന്‍സാണ് ഇത് രചിച്ചിരുന്നത്. ഇതിന് ശേഷം ആദ്യമായാണ് ആയിരം റണ്‍സ് ഒരിന്നിങ്‌സില്‍ പിറക്കുന്നത്.