വടകര എന്‍ആര്‍ഐ ഭക്ഷണ കിറ്റുകള്‍ നല്‍കി
ലോക ജനത അഭിമുഖീകരിക്കുന്ന കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ദുബായ് സര്‍ക്കാര്‍ നിഷ്‌കര്‍്ഷിച്ച നിയന്ത്രണങ്ങള്‍ക്കു വിധേയമായി വാസസ്ഥലത്തു തന്നെ കഴിയേണ്ടി വന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വടകര എന്‍ ആര്‍ ഐ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി
ദുബയ്: ലോക ജനത അഭിമുഖീകരിക്കുന്ന കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ദുബായ് സര്‍ക്കാര്‍
നിഷ്‌കര്‍്ഷിച്ച നിയന്ത്രണങ്ങള്‍ക്കു വിധേയമായി വാസസ്ഥലത്തു തന്നെ കഴിയേണ്ടി വന്ന പ്രവാസി സഹോദരങ്ങള്‍ക്ക്
വടകര എന്‍ ആര്‍ ഐ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി. സന്നദ്ധ സംഘടനകളായ കെഎംസിസി,
ഇന്‍കാസ്, ഐസി എഫ്, യൂത് ഇന്ത്യ എന്നിവയുടെയും, സന്നദ്ധ പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, സാജിദ് വള്ളിയത്, ഇഖ്ബാല്‍ ചെക്യാട്, ബഷീര്‍ തിക്കോടി തുടങ്ങിയവരുടെയും, നേതൃത്വത്തില്‍ നല്‍കി വരുന്ന ഭക്ഷണ കിറ്റ് വിതരണത്തില്‍ പങ്കു ചേര്‍ന്നുകൊണ്ടാണ് വിവിധ ദിവസങ്ങളിലായി ഉച്ച ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്. രാജന്‍ കൊളാവിപാലം, ബഷീര്‍ മേപ്പയൂര്‍, രാമകൃഷ്ണന്‍, ഇഖ്ബാല്‍ ,സുഷി കുമാര്‍, അസീസ്, അഡ്വ. മുഹമ്മദ് സാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, പ്രവാസി സമൂഹത്തോട് വീട്ടില്‍ സുരക്ഷിതരായി കഴിയാനും, കൈകള്‍ നിരന്തരം കഴുകി വൃത്തിയായി സൂക്ഷിക്കാനും, സാമൂഹ്യ വ്യാപനം തടയാന്‍ നിര്‍ദേശിക്കപ്പെട്ട സുരക്ഷിത അകലം പാലിക്കാനും, മാസ്‌കും, കൈയുറകളും ധരിക്കാനും, ബോധവത്കരണം നടത്തുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.